'ഈ ചിത്രം നിങ്ങളെ അതിശയിപ്പിക്കും'; വാരണാസിയെപ്പറ്റി പ്രിയങ്കചോപ്ര  

FEBRUARY 3, 2026, 10:40 PM

ദീർഘകാല ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് പ്രിയങ്ക ചോപ്ര. എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം വാരണാസിയിലൂടെയാണ് താരം ഇന്ത്യൻ സിനിമയിൽ വീണ്ടും സജീവമാകുന്നത്. 

മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. ഇതോടെ തെലുങ്ക് സിനിമയിലേക്കുള്ള പ്രിയങ്കയുടെ അരങ്ങേറ്റവും ‘വാരണാസി’യിലൂടെ നടക്കും.

സമീപകാലത്ത് കൊലൈഡർ സംഘടിപ്പിച്ച ചർച്ചയിൽ മഹേഷ് ബാബുവിനും പൃഥ്വിരാജിനുമൊപ്പം പങ്കെടുത്ത പ്രിയങ്ക, ചിത്രത്തെക്കുറിച്ചുള്ള ചില ശ്രദ്ധേയമായ വിവരങ്ങൾ പങ്കുവച്ചു. ചിത്രത്തിന്റെ ടീസർ മാത്രം കണ്ടുതന്നെ ആരാധകർ നിരവധി സൂക്ഷ്മവിശദാംശങ്ങൾ കണ്ടെത്തിയെന്നതാണ് തന്നെ ഏറ്റവും അമ്പരപ്പിച്ചതെന്ന് പ്രിയങ്ക പറഞ്ഞു.

vachakam
vachakam
vachakam

“ചിത്രത്തിൽ ഒരുപാട് ഈസ്റ്റർ എഗ്ഗുകളുണ്ട്. അതിൽ പലതും ആരാധകർ ഇതിനോടകം തന്നെ കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. അത് ഒരുപാട് ഭയപ്പെടുത്തുന്ന കാര്യമാണ്,” എന്നാണ് പ്രിയങ്കയുടെ പ്രതികരണം.

ടീസറിൽ ഒളിപ്പിച്ചിരിക്കുന്ന ഈസ്റ്റർ എഗ്ഗുകളിൽ രാമായണ പരാമർശങ്ങൾ, പ്രാചീന കാലഘട്ടവുമായി ബന്ധപ്പെട്ട സൂചനകൾ, പുനർജന്മത്തെക്കുറിച്ചുള്ള ആശയങ്ങൾ എന്നിവ ഉൾപ്പെടുന്നുണ്ടെന്നും താരം വ്യക്തമാക്കി. “അവർ അതെങ്ങനെ കണ്ടുപിടിച്ചു എന്ന് ഞാനാശ്ചര്യപ്പെട്ടു. പക്ഷേ ആരാധകർ ഓരോ ഫ്രെയിമും സൂം ചെയ്ത് പരിശോധിക്കുകയാണ്. അത്ഭുതപ്പെടുത്തുന്ന അനുഭവമായിരുന്നു,” പ്രിയങ്ക കൂട്ടിച്ചേർത്തു.

ചിത്രം ക്രി.മു. 2000 മുതൽ 2027 വരെയുള്ള കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു മഹത്തായ യാത്രയാണ് അവതരിപ്പിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. അടുത്തിടെ രാമോജി ഫിലിം സിറ്റിയിൽ നടന്ന ഗ്രാൻഡ് ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ വൻ ആരാധകസാന്നിധ്യത്തിനൊപ്പം പങ്കെടുത്ത അനുഭവവും താരം ഓർത്തെടുത്തു. “ചിത്രത്തിന്റെ സ്‌കെയിലും കഥാപാത്രങ്ങളുടെ യാത്രയും ഇത്ര വലിയ ആരാധക ആവേശത്തിനിടയിൽ കാണാൻ കഴിഞ്ഞത് അതിമനോഹരമായ അനുഭവമായിരുന്നു,” എന്നും അവർ പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം, ‘വാരണാസി’ അടുത്ത വർഷം ഏപ്രിൽ മാസത്തിൽ, ഐമാക്‌സ് ഉൾപ്പെടെയുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് എസ്.എസ്. രാജമൗലി അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യൻ സിനിമയിൽ പുതിയൊരു ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന ഈ പ്രോജക്ടിനായി ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam