പ്രണവ് മോഹൻലാൽ ചിത്രം ‘ഡീയസ് ഈറേ’: റിലീസ് ട്രെയിലർ എത്തി

OCTOBER 25, 2025, 4:00 AM

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന പ്രണവ് മോഹൻലാൽ – രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’യുടെ റിലീസ് ട്രെയിലർ അണിയറപ്രവർത്തകർ പുറത്തിറങ്ങി. ഒക്ടോബർ 31-ന് ചിത്രം ആഗോളതലത്തിൽ റിലീസിനെത്തും. ചിത്രത്തിൻ്റെ രണ്ടാമത്തെ ട്രെയിലറാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

രാഹുൽ സദാശിവൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. ‘ക്രോധത്തിൻ്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്.

പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ – നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ആദ്യ ട്രെയിലർ നൽകിയ പ്രതീക്ഷകൾ വർധിപ്പിക്കുന്ന രീതിയിലാണ് ഈ റിലീസ് ട്രെയിലറും ഒരുക്കിയിരിക്കുന്നത്. ഉദ്വേഗവും ആകാംഷയും മിസ്റ്ററിയും നിറഞ്ഞ ഒരു ഹൊറർ ത്രില്ലറാകും ചിത്രമെന്ന സൂചന ട്രെയിലർ നൽകുന്നു.

vachakam
vachakam
vachakam

നിലവാരമുള്ള ദൃശ്യങ്ങളും ഗംഭീര സംഗീതവും കോർത്തിണക്കി വമ്പൻ സാങ്കേതിക നിലവാരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെൻസറിംഗ് പൂർത്തിയായപ്പോൾ ‘A’ സർട്ടിഫിക്കറ്റ് ലഭിച്ച ‘ഡീയസ് ഈറേ’യുടെ റിലീസിനായി സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ്. ക്രിസ്റ്റോ സേവ്യർ ഈണമിട്ട ചിത്രത്തിലെ ‘ക്രോധത്തിൻ്റെ ദിനം’ എന്ന ഗാനവും വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam