പൂജാ എന്റർടെയ്ൻമെന്റിന്റെ 'ബഡേ മിയാൻ ഛേട്ടേ മിയാൻ'; ഏപ്രിൽ 11ന് തീയേറ്ററുകളിൽ എത്തും.....

APRIL 9, 2024, 8:20 PM

ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യനായിട്ടാണ് റിലീസ് ചെയ്യുന്നത്....

അക്ഷയ് കുമാറിന്റെയും ടൈഗർ ഷ്രോഫിന്റെയും പ്രഥ്വിരാജിന്റേയും 'ബഡേ മിയാൻ ഛോട്ടേ മിയാൻ' ചിത്രത്തിന്റെ റിലീസ് തിയതിയിൽ മാറ്റമുള്ളതായി അണിയറ പ്രവർത്തകർ. ചിത്രം ഏപ്രിൽ 11ന് ഈദ് റിലീസ് ആയി റിലീസ് ചെയ്യും.
ചിത്രത്തിന്റെ ഗാനങ്ങളും ട്രെയിലറും ഇതിനകം തന്നെ ആരാധകരെ ഏറെ വിസ്മയിപ്പിച്ചിട്ടുണ്ട്. അക്ഷയ്‌യും ടൈഗറും തമ്മിലുള്ള സൗഹൃദം പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടതിനാൽ 70 മില്ലീമീറ്ററിൽ ആക്ഷൻ മോഡിൽ അവരെ കാണുന്നത് വരെ കാത്തിരിക്കേണ്ടതാണ് എന്ന് നിർമ്മാതാക്കൾ അറിയിച്ചു.

https://www.instagram.com/reel/C5gj0KrhlNi/?igsh=NHd6Z2Y2eTdhcGZw

vachakam
vachakam
vachakam

ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. ഈ പാൻഇന്ത്യ സിനിമയിൽ സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വഷു ഭഗ്‌നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിന്റെ നിർമ്മാണം. വഷു ഭഗ്‌നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്‌നാനി, ഹിമാൻഷു കിഷൻ മെഹ്ര, അലി അബ്ബാസ് സഫർ എന്നിവരാണ് നിർമ്മാതാക്കൾ. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പി.ശിവപ്രസാദ്‌

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam