അല്ലു അര്‍ജുന്റെ പുഷ്പയിലെ ഊ ആണ്ടവ എന്ന ഡാന്‍സ് നമ്പറിലൂടെ ആരാധകരെ ഞെട്ടിച്ച താരമാണ് സമാന്ത. ഊ ആണ്ടവയ്ക്ക് ശേഷം രാം ചരണിന്റെ പെഡ്ഡി എന്ന ചിത്രത്തില്‍ സമാന്ത ഒരു ഡാന്‍സ് നമ്പര്‍ ചെയ്യാനൊരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സുകുമാറിന്റെ രംഗസ്ഥലത്തില്‍ സമാന്തയായിരുന്നു രാം ചരണിന്റെ നായിക. ആ ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു. അതിന് ശേഷം രാം ചരണിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അതേസമയം രാം ചരണിന്റെ ടീമിലെ അടുത്ത വൃത്തങ്ങള്‍ ഡാന്‍സ് നമ്പര്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രീകരിക്കുമെന്നാണ് അറിയിച്ചത്.
ഒരു മുന്‍നിര നായിക അതിനായി ഒപ്പുവെച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. ഗാനം ആരായിരിക്കും ചെയ്യുക, സമാന്ത ഡാന്‍സ് നമ്പറിന്റെ ഭാഗമാണോ എന്നീ കാര്യങ്ങള്‍ ഉടന്‍ തന്നെ വ്യക്തമാകും.
ഈ വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. എന്നാല്‍ പുതിയ ഡാന്‍സ് നമ്പറിനെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അക്കാര്യത്തില്‍ താരം ഒരു തീരുമാനവും എടുത്തിട്ടില്ലെന്നുമാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്