മോഹൻലാലും മമ്മൂട്ടിയും 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് 'പേട്രിയറ്റ്'. മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് 1 ന് ചിത്രം തിയറ്ററുകളിലെത്തും.
നിർമ്മാതാക്കൾ അറിയിച്ചിരുന്നതു പോലെ ഇന്ന് (ഏപ്രിൽ 28) രാവിലെ ഒൻപത് മണിക്കാണ് ചിത്രത്തിൻറെ ഓൾ ഇന്ത്യ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചത്. ചില വിദേശ മാർക്കറ്റുകളിൽ ബുക്കിംഗ് നേരത്തേ ആരംഭിച്ചിരുന്നു.
പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിൽ (ബിഎംഎസ്) ആദ്യ പത്ത് മിനിറ്റിന് ഉള്ളിൽത്തന്നെ 10,000 ടിക്കറ്റുകൾ വിൽക്കുന്ന നിലയിലേക്ക് ചിത്രം എത്തി.
നിലവിൽ മണിക്കൂറിൽ 12,000 ൽ അധികം ടിക്കറ്റുകളാണ് ബിഎംഎസിലൂടെ ചിത്രം വിറ്റുകൊണ്ടിരിക്കുന്നത്. ഇതിലൂടെ ചിത്രത്തിൻറെ ആദ്യ ബോക്സ് ഓഫീസ് കളക്ഷനും ട്രാക്കർമാർ പുറത്തുവിട്ട് തുടങ്ങിയിട്ടുണ്ട്.
ഇത് പ്രകാരം കേരള ബോക്സ് ഓഫീസിൽ 50 ലക്ഷം എന്ന സംഖ്യ വെറും 42 മിനിറ്റ് കൊണ്ട് ചിത്രം ക്രോസ് ചെയ്തു. ആദ്യ 45 മിനിറ്റിനുള്ളിലാവട്ടെ ഇത് 55.68 ലക്ഷത്തിലേക്കും എത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
