വമ്പൻ പബ്ലിസിറ്റിയോ വലിയ താരനിരയോ ഇല്ലാതെ തിയേറ്ററുകളിലെത്തി ബോക്സ് ഓഫീസിനെ ഒന്നടങ്കം ഞെട്ടിക്കുകയാണ് 'ഒബ്സെഷൻ' (Obsession) എന്ന ഹൊറർ ചിത്രം.
ഒടുവിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം, വലിയ ഹൈപ്പോടെയെത്തിയ ഹോളിവുഡ് സൂപ്പർസ്റ്റാർ റയാൻ ഗോസ്ലിംഗിന്റെ 'പ്രൊജക്റ്റ് ഹെയ്ൽ മേരി' എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ ആകെ ഇന്ത്യൻ കളക്ഷനെ മറികടന്നിരിക്കുകയാണ് ഈ കൊച്ചു ചിത്രം.
തുടക്കത്തിൽ വൻ തരംഗം സൃഷ്ടിച്ചില്ലെങ്കിലും, പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങളും മികച്ച വീക്ക്‌ഡേ കളക്ഷനും ചിത്രത്തിന് തുണയായി. ട്രേഡ് അനലിസ്റ്റുകളായ സാക്നില്കിന്റെ റിപ്പോർട്ട് പ്രകാരം ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം ഇതിനകം 77.96 കോടി രൂപയോളം നേടിക്കഴിഞ്ഞു.
ആദ്യ ദിനം വെറും 1.75 കോടിയുമായി തുടങ്ങിയ ചിത്രമാണ് വരും ആഴ്ചകളിൽ അവിശ്വസനീയമായ കുതിപ്പ് നടത്തിയത്. കറി ബാർക്കർ സംവിധാനം ചെയ്ത 'ഒബ്സെഷൻ', ഒരു മ്യൂസിക് സ്റ്റോർ ജീവനക്കാരന് അമാനുഷിക ശക്തിയുള്ള ഒരു സമ്മാനം ലഭിക്കുന്നതും, തുടർന്നുണ്ടാകുന്ന ഭീതിജനകമായ സംഭവങ്ങളുമാണ് ദൃശ്യാവിഷ്കരിക്കുന്നത്.
മൈക്കൽ ജോൺസ്റ്റൺ, ഇൻഡേ നവറെറ്റെ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അതേസമയം, മാർച്ചിൽ റിലീസ് ചെയ്ത റയാൻ ഗോസ്ലിംഗിന്റെ ബിഗ് ബജറ്റ് ചിത്രം 'പ്രൊജക്റ്റ് ഹെയ്ൽ മേരി'ക്ക് ഇന്ത്യയിൽ നിന്ന് 75.22 കോടി രൂപ മാത്രമാണ് നേടാനായത്. നിലവിൽ 2026-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹോളിവുഡ് ചിത്രമെന്ന ഖ്യാതിയും ഈ ഹൊറർ ത്രില്ലർ സ്വന്തമാക്കിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
