നയൻതാര തന്നെ; മൂക്കുത്തി അമ്മൻ 2  പ്രഖ്യാപിച്ചു 

JULY 13, 2024, 3:44 PM

നയൻതാരയെ നായികയാക്കി ആർ ജെ ബാലാജി സംവിധാനം ചെയ്ത ചിത്രമായിരുന്നു മൂക്കുത്തി അമ്മൻ. ചിത്രം മികച്ച  അഭിപ്രായം നേടിയിരുന്നു.

ഇതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായും പുതിയ മൂക്കുത്തി അമ്മനായി തൃഷ എത്തുമെന്നുമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.

എന്നാൽ ഈ വാർത്തകളെല്ലാം തള്ളി മൂക്കുത്തി അമ്മൻ 2 പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

vachakam
vachakam
vachakam

ആർ ജെ ബാലാജി പുതിയ ചിത്രത്തിൽ ഉണ്ടാവില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബാലാജിക്കും നയൻതാരയ്ക്കുമൊപ്പം ഉർവശി, സ്മൃതി വെങ്കട്ട്, മധു മൈലാങ്കോടി, അഭിനയ, മൗലി, അജയ് ഘോഷ് തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

'ഒരു ദൈവിക യുദ്ധം ഉടൻ ആരംഭിക്കുന്നു' എന്ന ടാഗ്ലൈനോടെയാണ് മൂക്കുത്തി അമ്മൻ 2 പ്രഖ്യാപിച്ചത്. നായികയായി നയൻതാര തന്നെയാണെങ്കിലും ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam