ശ്രീജേഷിനെ ഐഎഎസ് പദവി നൽകി ആദരിക്കണം; മുഖ്യമന്ത്രിക്ക് കേരള ഒളിംപിക് അസോസിയേഷന്റെ ശുപാർശ

AUGUST 9, 2024, 9:07 PM

തിരുവനന്തപുരം: രണ്ടാം ഒളിംപിക്സിലും മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി ഹോക്കി താരം പി ആർ ശ്രീജേഷിന് ഐഎഎസ് നൽകണമെന്ന് കേരള ഒളിംപിക് അസോസിയേഷൻ.

ഇതുമായി ബന്ധപ്പെട്ട ശുപാർശ കേരള ഒളിംപിക് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. നിലവിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറാണ് പി ആർ ശ്രീജേഷ്.

'മറ്റൊരു മലയാളി കായിക താരത്തിനും ഇല്ലാത്ത നേട്ടങ്ങളുടെ പെരുമ ശ്രീജേഷിനുണ്ട്' ശ്രീജേഷ് ലോകത്തിലെ തന്നെ ഹോക്കി ഇതിഹാസമായാണ് വിരമിക്കുന്നത്, കേരളത്തിന്റെ കായിക രംഗത്തിനൊന്നാകെ പ്രചോദനമായ ശ്രീജേഷിന് ഐഎഎസ് പദവി നൽകി കേരള സർക്കാർ ആയിരിക്കണമെന്നും ഒളിംപിക് അസോസിയേഷൻ കുറിപ്പിൽ പറഞ്ഞു. 

vachakam
vachakam
vachakam

അതേ സമയം പാരിസ് ഒളിംപിക്സ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്താൻ മനുഭാകറിനൊപ്പം പി ആർ ശ്രീജേഷിനെയും പരിഗണിച്ചു. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam