അജിത്കുമാറിനെ ഡിജിപി നോട്ടിസ് നല്‍കി വിളിച്ചുവരുത്തും; നിരപരാധിത്വം തെളിഞ്ഞാല്‍ അന്‍വറിനെതിരെ കേസ്

SEPTEMBER 10, 2024, 7:08 AM

തിരുവനന്തപുരം: പി.വി അന്‍വര്‍ നല്‍കിയ പരാതിയിലും എഡിജിപി എം.ആര്‍ അജിത്കുമാര്‍ നല്‍കിയ പരാതിയിലും എഡിജിപിയുടെ മൊഴിയെടുക്കാന്‍ ഡിജിപി നോട്ടിസ് നല്‍കി വിളിച്ചു വരുത്തും. പരാതിക്കാരനായ പി.വി അന്‍വറിന്റെ മൊഴി അന്വേഷണ സംഘം ശേഖരിച്ചു.

അന്വേഷണത്തില്‍ നിരപരാധിത്വം തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ തന്നെ കേസ് നല്‍കണമെന്നഭ്യര്‍ഥിച്ച് എഡിജിപി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കും ഗവര്‍ണര്‍ക്കുമെതിരെയുള്ള  ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്ന് കണ്ടാല്‍ സര്‍ക്കാര്‍ തന്നെ ഇവര്‍ക്കുവേണ്ടി കേസ് നടത്തുന്നതിന് വ്യവസ്ഥയുണ്ട്.

എന്നാല്‍ ഇവിടെ ഭരണകക്ഷി എംഎല്‍എയായ പി.വി അന്‍വറാണ് ആരോപണം ഉന്നയിച്ചത്. അന്‍വറിനെതിരെ കേസുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ കൂട്ടാക്കുമോ എന്നതിലാവും ആകാംക്ഷ. അങ്ങനെയുണ്ടാവുന്നില്ലെങ്കില്‍ നേരിട്ട് മാനഹാനിക്ക് കേസിന് പോകാന്‍ ആ ഉദ്യോഗസ്ഥന് അനുമതി നല്‍കാം. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സ്വര്‍ണക്കടത്തും കൊലപാതകവുമൊക്കെ ചേര്‍ന്നതാണെന്നതിനാല്‍ ഇപ്പോള്‍ നടക്കുന്ന ഡിജിപിയുടെ അന്വേഷണം ഗൗരവമേറിയതാണ്. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികളുടെ വരെ തുടരന്വേഷണത്തിന് പരാതിയുമായി ഹൈക്കോടതിയെ സമീപിക്കാം. ഈ അന്വേഷണ റിപ്പോര്‍ട്ട് എഡിജിപിക്ക് അനുകൂലമായാലും പ്രതികൂലമായാലും പ്രതിപക്ഷത്തിനും ആയുധമാകുന്നതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam