'മാലിന്യമുക്ത കേരളം' മോൽനോട്ടവും പോലീസിന്റെ ചുമലിൽ; സേനയില്‍ മുറുമുറുപ്പ് 

SEPTEMBER 10, 2024, 8:19 AM

കൊല്ലം: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി സംസ്ഥാനത്ത് ഹരിത പോലീസ് സെൽ രൂപീകരിക്കാനുള്ള നീക്കം സേനയിൽ ശക്തമായ എതിർപ്പ്. ആവശ്യത്തിന് ജീവനക്കാരില്ലാത്ത പോലീസ് വകുപ്പിന് മറ്റ് വകുപ്പുകൾ ചെയ്യേണ്ട ജോലികൾ കൂടി ഏൽപ്പിക്കുന്നതിൽ മുറുമുറുപ്പ് ഉയരുകയാണ്.

മാലിന്യ മുക്ത കേരളം പദ്ധതിയിൽ പൊതുനിരത്തിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതുൾപ്പെടെ പൊലീസിൻ്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാൻ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ ഗ്രീൻ പോലീസ് സെല്ലുകൾ രൂപീകരിക്കുന്നത് പരിഗണനയിലാണ്. ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് കാഡറ്റ്, സ്റ്റേഷനുകളിലെത്തുന്നവർക്ക് വിവരങ്ങള്‍ ലഭ്യമാക്കല്‍, ശിശുസൗഹൃദ പരിപാടികള്‍ തുടങ്ങിയവയ്ക്കുവേണ്ടി ദിവസവും നിശ്ചിത എണ്ണം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തേണ്ടിവരുന്നുണ്ട്. ഇതോടെ കേസന്വേഷണം, ക്രമസമാധാനപാലനം എന്നിവയ്ക്ക് കിട്ടുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കുറയും.

vachakam
vachakam
vachakam

കുട്ടികൾക്ക്  പ്രത്യേക പരിശീലനം നല്‍കുന്ന ഹോപ്പ് പദ്ധതി, ഓരോ സ്റ്റേഷൻ പരിധിയിലും ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരെ കണ്ടെത്തല്‍, അവർക്കുള്ള സംരക്ഷണപദ്ധതികള്‍ നടപ്പാക്കല്‍ തുടങ്ങി സാമൂഹികനീതിവകുപ്പിന്റെ ചുമതലയില്‍ വരുന്ന പദ്ധതികള്‍ ഇപ്പോള്‍ പോലീസിന്റെ മേൽനോട്ടത്തിലാണ്. മോട്ടോർ വാഹനവകുപ്പ് നടത്തേണ്ട വാഹനപരിശോധന, ഗതാഗതനിയമലംഘനങ്ങള്‍ക്കുള്ള പിഴചുമത്തല്‍ തുടങ്ങിയവയും  ഇപ്പോൾ പോലീസ് ആണ്  ചെയ്യുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam