'മിന്നൽ മുരളി' ഗ്രാഫിക് നോവല്‍ പുറത്തിറങ്ങി 

APRIL 24, 2024, 6:56 AM

മുംബൈ കോമിക് കോൺ 2024-ൽ ടിങ്കിൾ കോമിക്‌സും നടനും നിർമ്മാതാവുമായ റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും  മിന്നൽ മുരളിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു ഗ്രാഫിക് നോവല്‍ പുറത്തിറക്കി. 

 ടിങ്കിൾ കോമിക്‌സിൻ ആദ്യ സംരംഭമാണ് മിന്നല്‍ മുരളി ഗ്രാഫിക്സ് നോവല്‍. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി എത്തി 2021-ൽ പുറത്തിറങ്ങിയ ചിത്രമാണ് മിന്നൽ മുരളി. സമകാലിക ഇന്ത്യൻ  പശ്ചാത്തലത്തലത്തില്‍ ആക്ഷനും കോമഡിയും എല്ലാം ചേര്‍ത്താണ് നോവല്‍ ഒരുക്കിയിരിക്കുന്നത്. 

മിന്നൽ മുരളി എന്ന സൂപ്പര്‍ ഹീറോ കഥാപാത്രത്തെ അധികരിച്ച് ഗ്രാഫിക് നോവലില്‍ പുതിയ കഥയാണ് പറയുന്നത്. സൂപ്പർഹീറോയുടെ സാഹസികതയാണ് പുതിയ കഥയിലൂടെ നോവല്‍ കാണിക്കുന്നത്. 

vachakam
vachakam
vachakam

ടിങ്കിളിന്‍റെ ഗ്രാഫിക് നോവലായ മിന്നൽ മുരളി ഇന്ത്യൻ സൂപ്പർഹീറോകളോടും കോമിക്‌സുകളോടുമുള്ള ഇന്ത്യക്കാരുടെ  സ്നേഹത്തെ വീണ്ടും പ്രചോദിപ്പിക്കും എന്നാണ് ഈ പ്രൊജക്ടിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സ്പിരിറ്റ് മീഡിയ മേധാവി നടന്‍  റാണ ദഗ്ഗുബതി പറഞ്ഞത്. 

2021 ല്‍ ക്രിസ്മസ് സീസണില്‍ ഒടിടി റിലീസായി എത്തിയ ചിത്രമാണ് മിന്നല്‍ മുരളി. നെറ്റ്ഫ്ലിക്സിലാണ് ചിത്രം എത്തിയത്.  ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ഈ ചിത്രം നിർമ്മിച്ചത്. 

ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജു വർഗീസ്, ബൈജു,ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam