ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് 'മൈദാന്‍'

APRIL 22, 2024, 9:18 AM

അജയ് ദേവ്‍​ഗണിനെ നായകനാക്കി അമിത് ശര്‍മ്മ സംവിധാനം ചെയ്ത മൈദാന്‍ ബോക്സ് ഓഫീസില്‍ തകർന്നടിയുന്നു. ബയോ​ഗ്രഫിക്കല്‍ സ്പോര്‍ട്സ് ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ചിത്രം ഇന്ത്യന്‍ ഫുട്ബോള്‍ ടീം കോച്ച് ആയിരുന്ന സയീദ് അബ്‍ദുള്‍ റഹീമിന്‍റെ ജീവിതം പറയുന്ന ചിത്രമാണ്. 

റിലീസ് ദിനം മുതല്‍ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ബുക്ക് മൈ ഷോയിലെ റേറ്റിം​​ഗ് 8.8 ആണ്.

പക്ഷേ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയും ബോക്സ് ഓഫീസില്‍ പ്രതിഫലിക്കുന്നില്ല. 150 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണിതെന്നാണ് ബിസിനസ് ടുഡേയുടെ റിപ്പോര്‍ട്ട്. 

vachakam
vachakam
vachakam

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആദ്യ 11 ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ചിത്രത്തിന് നേടാനായത് 35.70 കോടി മാത്രമാണ്. ഒരു ബോളിവുഡ് ചിത്രത്തെ സംബന്ധിച്ച് മോശം കളക്ഷനാണ് ഇത്.

അജയ് ദേവ്​ഗണ്‍ സയീദ് അബ്ദുള്‍ റഹിം ആവുന്ന ചിത്രത്തില്‍ പ്രിയാമണി, ​ഗജ്‍രാജ് റാവു, ദേവ്യാന്‍ശ് ത്രിപാഠി, നിതാന്‍ഷി ​ഗോയല്‍, ആയേഷ വിന്ധാര, മീനല്‍ പട്ടേല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam