യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാനും ദൃശ്യ രഘുനാഥും പ്രധാന വേഷങ്ങളിലെത്തുന്ന 'അതിഭീകര കാമുകൻ' തീയേറ്ററുകളിലെത്തി. റൊമാന്റിക് കോമഡി ഫാമിലി ജോണറിലോരുക്കിയിരിക്കുന്ന ചിത്രം സി സി നിധിൻ, ഗൗതം തനിയിൽ എന്നിവർ ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു വേറിട്ട കുടുംബകഥ പറയുന്ന ചിത്രം പ്രണയവും രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളുമൊക്കെയായാണ് കഥ പറയുന്നത്.
പ്ലസ് ടു കഴിഞ്ഞ് 6 വർഷത്തിനുശേഷം കോളജ് പഠനത്തിനായി പോകുന്ന യുവാവിന്റെ ജീവിതത്തിലെ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ആദ്യ ഷോ പിന്നിടുമ്പോൾ ലഭിക്കുന്നത്. ലുക്മാൻ അവറാൻ, അർജുൻ എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തിലെ അമ്മ മകൻ ബോണ്ടിനെ വളരെ ആഴത്തിലും മനോഹരവുമയാണ് സംവിധായകർ സമീപിച്ചിരിക്കുന്നത്.
അമ്മ വേഷത്തിൽ മനോഹരി ജോയിയാണ് എത്തിയിരിക്കുന്നത്. ഇത്തവണ തന്റെ കരിയർ ഗ്രാഫ് ഒന്നുകൂടെ ഉയർത്തുന്ന വിധത്തിലാണ് ലുക്മാൻ അവറാൻ തന്റെ നായക കഥാപാത്രം ചെയ്തിരിക്കുന്നത്. പ്രണയം, ഹാസ്യം, വിനോദം എന്നിവ അടങ്ങിയ കഥ പറയുന്ന സിനിമയിൽ ലുക്മാന്റെ കോമഡി പ്രകടനവും ആരാധകർ ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ നായികയായി എത്തിയ ദൃശ്യയും തന്റെ അനു എന്ന കഥാപാത്രത്തെ മികച്ചതാക്കി.
ചിത്രത്തിൽ കാർത്തിക് എന്ന നടന്റെ കോമഡി രംഗങ്ങൾ തീയേറ്ററിൽ കൂടുതൽ പൊട്ടിച്ചിരികൾ ഉയർത്തി. ടെക്‌നിക്കൽ വിഭാഗത്തിൽ, സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ടീം വളരെ മികച്ചതാണ് എന്നാണ് ഓൺസ്‌ക്രീൻ കാഴ്ചകൾ വ്യക്തമാക്കുന്നത്. റിലീസിന് മുൻപേ തന്നെ ചിത്രത്തിലെ ബിബിൻ അശോകിന്റെ സംഗീതം സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധനേടിയിട്ടുണ്ട്. ബാക്ക്ഗ്രൗണ്ട് സ്‌കോർ, ക്യാമറ വർക്ക്, എഡിറ്റിംഗ് തുടങ്ങിയ എല്ലാ വിഭാഗങ്ങളും സിനിമയെ കൂടുതൽ മികവുറ്റതാക്കിയിരിക്കുന്നു.
സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി സിദ്ധ് ശ്രീറാം ആലപിച്ച 'പ്രേമവതി…' എന്ന ഗാനവും മറ്റു ഹിറ്റ് ഗാനങ്ങളും സിനിമയുടെ ആകർഷണങ്ങളാണ്. ഫെജോയുടെ സംഗീതത്തിനും തീയേറ്ററിനുള്ളിൽ മികച്ച അഭിപ്രായം നേടുന്നുണ്ട്. എല്ലാത്തരം ഓഡിയൻസിനും ഒരുപോലെ കണ്ടിരിക്കാവുന്ന ചിത്രമാണ് അതിഭീകര കാമുകൻ. അശ്വിൻ, കാർത്തിക്, സോഹൻ സീനുലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‌സെറ്റ്ട്ര എന്റർടെയ്ൻമെന്റ്‌സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്,
ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനർ: ശരത് പത്മനാഭൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെയ്ഖ് അഫ്‌സൽ, ലൈൻ പ്രൊഡ്യൂസർ: വിമൽ താനിയിൽ, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ്: ഗിരീഷ് കരുവന്തല, കോസ്റ്റ്യൂം: സിമി ആൻ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, കോറിയോഗ്രാഫർ മനു സുധാകർ, സൗണ്ട് ഡിസൈൻ: രാജേഷ് രാജൻ, സൗണ്ട് മിക്‌സിങ്: വിഷ്ണു സുജാതൻ,
സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, ഫിനാൻസ് കൺട്രോളർ: ലിജോ ലൂയിസ്, ചീഫ് അസോസിയേറ്റ്: ഹരിസുതൻ, ലിതിൻ കെ.ടി, അസോസിയേറ്റ് ഡയറക്ടർ: വാസുദേവൻ വിയു, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്‌സ്: ത്രീ ഡോർസ്, ഡിഐ: കളർപ്ലാനെറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: രമേഷ് സി.പി, ഡിസൈൻ: ടെൻപോയ്ന്റ്, ഡിജിറ്റൽ പ്രൊമോഷൻസ്: 10ജി മീഡിയ, പി.ആർ.ഒ: ആതിര ദിൽജിത്ത്, വിതരണം: സെഞ്ച്വറി റിലീസ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
