'റോളക്‌സ് വരുന്നുണ്ട്'; ആരാധകരെ ആവേശത്തിലാക്കി ലോകേഷ് 

MAY 1, 2025, 10:57 PM

ലോകേഷ് കനകരാജ് - സൂര്യ കൂട്ടുകെട്ടിലൊരുങ്ങാന്‍ പോകുന്ന റോളക്‌സ് സ്റ്റാന്റ് എലോണ്‍ ചിത്രത്തിനായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.

വിക്രം എന്ന ലോകേഷിന്റെ ചിത്രത്തില്‍ വലിയ ഹൈപ്പോടെ വന്ന കാമിയോ വേഷമായിരുന്നു സൂര്യയുടെ റോളക്‌സ്. ഇപ്പോഴിതാ ലോകേഷ് തന്നെ സിനിമയെ കുറിച്ചുള്ള വിവരം പങ്കുവെച്ചിരിക്കുകയാണ്.

'റോളക്‌സ് വരുന്നുണ്ട്. എപ്പോള്‍ തുടങ്ങുമെന്ന് അറിയില്ല. എനിക്കും സൂര്യ സാറിനും വേറെ കമ്മിറ്റ്‌മെന്റ്‌സ് ഉണ്ട്. ഇപ്പോള്‍ കൈതി 2 ഉണ്ട്. അതെല്ലാം തീര്‍ന്ന ശേഷം ഉറപ്പായും റോളക്‌സ് ചെയ്യും', എന്നാണ് ലോകേഷ് കനകരാജ് പറഞ്ഞത്.

vachakam
vachakam
vachakam

ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്‌സിലെ പ്രധാന വില്ലന്‍ കഥാപാത്രമാണ് റോളക്‌സ്. 2022ല്‍ പുറത്തിറങ്ങിയ കമല്‍ ഹാസന്റെ വിക്രമിലാണ് സൂര്യയുടെ റോളക്‌സിനെ അവതരിപ്പിച്ചത്.

അതേസമയം കൂലിയാണ് ലോകേഷിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. ആഗസ്റ്റ് 14ന് തിയേറ്ററിലെത്തുന്ന ചിത്രത്തില്‍ രജനികാന്താണ് നായകന്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam