റിലീസിന് മുന്നേ 80 കോടി; 'കൂലി'യുടെ വിതരണ അവകാശത്തിനായി അടിപിടി 

JUNE 3, 2025, 10:07 PM

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൂലി. തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് അഭിനയിക്കുന്ന പുതിയ ചിത്രം കൂടിയാണ് കൂലി. വിദേശ തിയറ്റർ വിതരണ കമ്പനികളിൽ നിന്ന് കൂലിക്ക് വൻ ഓഫറുകൾ ലഭിക്കുന്നുണ്ടെന്നാണ്  റിപ്പോർട്ട്. കൂലിക്ക് വേണ്ടി ഒരു കമ്പനി 80 കോടി വാഗ്ദാനം ചെയ്തിട്ടുണ്ട്. 

കൂലിയുടെ നിർമ്മാതാക്കളായ സൺ പിക്‌ചേഴ്‌സ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. എന്തായാലും, ഒരു തമിഴ് ചിത്രത്തിന് വിദേശത്ത് നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ തുക കൂലിക്ക് ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചിത്രം വലിയ ഹൈപ്പ് സൃഷ്ടിച്ചിട്ടുണ്ട്.

കൂലിയുടെ പോസ്റ്റര്‍ പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ് ഇപ്പോഴെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 14നാണ് രജനികാന്ത് നായകനായ ചിത്രം പ്രദര്‍ശനത്തിന് എത്തുക. സ്റ്റൈല്‍ മന്നൻ രജനികാന്തിന്റേതായി ഒടുവില്‍ വന്നത് വേട്ടയ്യനായിരുന്നു. സംവിധായകൻ ടി ജെ ജ്ഞാനവേലായിരുന്നു.

vachakam
vachakam
vachakam

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് . തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam