ധനുഷിന്റെ 'കുബേര' പ്രേക്ഷകരിലേക്ക്

JUNE 10, 2025, 10:25 PM

ദേശീയ അവാർഡ് ജേതാവായ സംവിധായകൻ ശേഖർ കമ്മുല സംവിധാനം ചെയ്ത് തമിഴ് താരം ധനുഷ് നായകനായി അഭിനയിക്കുന്ന ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ ചിത്രമായ കുബേരയുടെ റിലീസ് പ്രഖ്യാപിച്ചു.

ജൂൺ 20 ന് ആഗോള റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും. തെലുങ്ക് താരം നാഗാർജുനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക.

ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപിയുടെയും അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ബാനറിൽ സുനിൽ നരംഗും പുഷ്കർ റാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

vachakam
vachakam
vachakam

ട്രാൻസ് ഓഫ് കുബേര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ ഏതാനും ആഴ്ചകൾക്ക് മുമ്പ് പുറത്തിറങ്ങി, വൻ പ്രേക്ഷക പ്രതികരണമാണ് നേടിയത്. ആക്ഷനും പ്രാധാന്യവും നിറഞ്ഞ ഒരു തീവ്രമായ കഥയുള്ള ഒരു ഡ്രാമ ത്രില്ലറാണ് ചിത്രമെന്ന് ടീസർ സൂചന നൽകുന്നു. ചിത്രത്തിൽ സോണാലി നരംഗാണ് നായിക.

പ്രശസ്ത നടന്മാരായ ജിം സര്‍ഭും, ദലിപ് താഹിലും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്ന 'കുബേര' ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായാണ് എത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam