2026ൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിൽ ഒന്നാമതായി കാട്ടാളൻ; റിലീസ് മെയ് 28ന്

MAY 14, 2026, 1:52 PM

ക്യൂബ്‌സ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ 'കാട്ടാളൻ' ആഗോള റിലീസിന് ഒരുങ്ങുകയാണ്. 2026 മെയ് 28 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ഇപ്പോഴിതാ, 2026 ല് പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് കാട്ടാളൻ.

ലിസ്റ്റിൽ ഒന്നാമതായി ഇടം നേടിയ ചിത്രം, ഈ ലിസ്റ്റിലെ ടോപ് 10 ഇൽ ഉള്ള ഏക മലയാള ചിത്രം കൂടിയാണ്. പ്രേക്ഷകർക്കിടയിലെ റിയൽ ടൈം പോപ്പുലരിറ്റി വെച്ചാണ് ഈ ലിസ്റ്റ് ഒരുക്കിയിരിക്കുന്നത്.

പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ബ്രഹ്മാണ്ഡ റിലീസുകളിലൊന്നായി ആണ് എത്താനൊരുങ്ങുന്നത്. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മാർക്കോ' എന്ന പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്‌സ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണിത്. 

vachakam
vachakam
vachakam

ആന്റണി വർഗീസ് നായകനായി എത്തുന്ന ചിത്രത്തിൽ അദ്ദേഹത്തോടൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. പ്രേക്ഷകരെ ഒരേ സമയം ഞെട്ടിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന സംഘട്ടന രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് നേരത്തെ പുറത്ത് വന്ന ട്രെയ്‌ലർ സൂചിപ്പിച്ചിരുന്നു. ഇതിനോടകം പുറത്ത് വന്ന ചിത്രത്തിന്റെ പ്രമോ ഗാനവും പ്രേക്ഷകർക്കിടയിൽ വൈറലാണ്.

ദുഷാര വിജയൻ നായികയായി മലയാളത്തിലെത്തുന്ന ചിത്രത്തിൽ, പുഷ്പ, ജയിലർ എന്നിവയിലൂടെ ശ്രദ്ധ നേടിയ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിംഗ്,  പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, 'കിൽ' എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ്, വ്‌ളോഗറും സിംഗറുമായ ഹനാൻഷാ, ഹിപ്സ്റ്റർ എന്നിവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മലയാള സിനിമ ഇത് വരെ കാണാത്ത അമ്പരപ്പിക്കുന്ന മെഗാ കാൻവാസിൽ ഒരുക്കിയ ചിത്രത്തിൽ,  ഓങ് ബാക്ക് സീരീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ആക്ഷൻ ത്രില്ലറുകൾക്ക് സംഘട്ടനം ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡിയുടെയും അദ്ദേഹത്തിന്റെ ടീമിന്റെയും നേതൃത്വത്തിൽ ആണ് ആക്ഷൻ രംഗങ്ങൾ തായ്‌ലന്റിൽ  ഒരുക്കിയത്. ഓങ് ബാക്ക് സീരിസിലൂടെ വലിയ ശ്രദ്ധ നേടിയ 'പോങ്' എന്ന ആനയും കാട്ടാളന്റെ ഭാഗമാണ്.

vachakam
vachakam
vachakam

അന്താരാഷ്ട്ര ആക്ഷൻ  ചിത്രങ്ങളോട് കിടപിടിക്കുന്ന ദൃശ്യങ്ങളും ആക്ഷനും സംഗീതവുമായി ഒരു പാൻ ഇന്ത്യൻ ആക്ഷൻ ദൃശ്യ വിസ്മയമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നത്. കെജിഎഫ്, സലാർ എന്നിവയിലൂടെ പാൻ ഇന്ത്യൻ സെൻസേഷൻ ആയി മാറിയ കന്നഡ സംഗീത സംവിധായകൻ രവി ബസ്‌റൂർ ഈ ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തുകയാണ്.
ജോബി വർഗീസ്, പോൾ ജോർജ് , ജെറോ ജേക്കബ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ഉണ്ണി ആർ ആണ്.

ഹോംബാലെ ഫിലിംസ് കർണാടകയിൽ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി വിതരണാവകാശം സ്വന്തമാക്കിയത് ജെ വേൽ(ജയ് വിരാത്ര എന്റർടൈൻമെന്റ് ലിമിറ്റഡ്) ആണ്. ജി എസ് സിനിമ ഇന്റർനാഷണൽ, ആർപി ബാല ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം തമിഴ്‌നാട്ടിൽ എത്തിക്കുന്നത്. ടി സീരീസ് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

ഷെമാറൂ ആണ് ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ. ഫാർസ് ഫിലിംസ് ആയി സഹകരിച്ചാണ് മലയാള സിനിമ കണ്ട എക്കാലത്തേയും വമ്പൻ വിദേശ റിലീസിനായി 'കാട്ടാളൻ' ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.

vachakam
vachakam
vachakam

എക്‌സികുട്ടീവ് പ്രൊഡ്യൂസർ ജുമാന ഷരീഫ്, ഛായാഗ്രഹണം  റെനഡിവേ, അഡീഷണൽ ഛായാഗ്രഹണം  ചന്ദ്രു സെൽവരാജ്,  സംഗീതം രവി ബസ്രൂർ, അഡീഷണൽ സോങ്ങ്  ബി അജെനീഷ് ലോക്‌നാഥ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഘട്ടനം കെച്ച കെംബാക്ഡി, ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ ഡിസൈൻ സുനിൽ ദാസ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ  ഡിപിൽ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ  ദീപക് പരമേശ്വരൻ,

ഓഡിയോഗ്രഫി രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈനർ കിഷൻ, സപ്ത റെക്കോർഡ്‌സ്, വസ്ത്രാലങ്കാരം  ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്  റോണക്‌സ് സേവ്യർ, വരികൾ സുഹൈൽ കോയ, സ്റ്റിൽ ഫോട്ടോഗ്രാഫർ അമൽ സി സദർ, നൃത്തസംവിധാനം ഷരീഫ്, വിഎഫ്എക്‌സ് 3 ഡോർസ്, ഓവർസീസ് ഡിസ്ട്രിബുഷൻ പാർട്ണർ  ഫാർസ് ഫിലിംസ്, പിആർ ആൻഡ് മാർക്കറ്റിങ് വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ,

മലയാളം പിആർഒ ആതിര ദിൽജിത്, ഹിന്ദി മാർക്കറ്റിങ് മാക്‌സ് മാർക്കറ്റിങ് ലിമിറ്റഡ്, തമിഴ് പിആർഒ സതീഷ് എസ് 2 ഇ, ശ്രീ വെങ്കടേഷ് പി, തമിഴ് ഡിജിറ്റൽ മാർക്കറ്റിങ് ആകാശ്, തെലുങ്ക് പിആർഒ വംശി ശേഖർ, തെലുങ്ക് ഡിജിറ്റൽ മാർക്കറ്റിങ്  ഹാഷ്ടാഗ് മീഡിയ, ദിലീപ്, കന്നഡ പിആർഒ ശ്രേയ ഉഞ്ചലി, ടൈറ്റിൽ ഡിസൈൻ ഐഡന്റ് ലാബ്‌സ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്സ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam