മൂന്ന് പോസ്റ്ററുകൾ കൊണ്ട് കാന്താര ചാപ്റ്റർ 1 നേടിയത് 35 കോടി രൂപ

SEPTEMBER 12, 2025, 1:53 AM

കാന്താര എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ പ്രീക്വൽ ആയി എത്തുന്ന കാന്താര ചാപ്റ്റർ 1, ഈ വർഷം റിലീസിനായി പ്രേക്ഷകർ ഏറ്റവും അധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ട്രെയിലറുകളോ ടീസറുകളോ പുറത്തിറങ്ങിയിട്ടില്ലാത്ത ചിത്രത്തിന്റെ റിലീസിന് മുമ്പുള്ള വിതരണാവകശം വിറ്റതിലൂടെ മാത്രം സ്വന്തമാക്കിയിരിക്കുന്നത് 35 കോടി രൂപയാണ്.

റിലീസിന് ഒരു മാസത്തിൽ താഴെ മാത്രം അവശേഷിക്കെ നിർമാതാക്കളായ ഹോംബാലെ ഫിലിംസിന് പ്രീ റിലീസ് സെയിലിലൂടെ തന്നെ വൻ ജാക്ക്പോട്ട് നേടിയതായാണ് പുറത്തെത്തുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ചിത്രത്തിന്റേതായി മൂന്ന് പോസ്റ്ററുകൾ മാത്രമാണ് ഇതുവരെ പുറത്തെത്തിയിട്ടുള്ളത്. അത് തന്നെ ചിത്രത്തിന് ഹൈപ്പ് സൃഷ്ടിക്കാൻ സഹായിച്ചു എന്നാണ് കരുതപ്പെടുന്നത്.

vachakam
vachakam
vachakam

125 കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണ ബജറ്റ്.ഒക്ടോബർ 2 ന് റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രം ആദ്യ ദിനം തന്നെ കളക്ഷനിൽ 50 കോടി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam