താരങ്ങൾ ഒപ്പത്തിനൊപ്പം, വിഷ്വൽ ട്രീറ്റായി കണ്ണപ്പ ട്രെയിലർ

JUNE 14, 2025, 9:55 AM

തെലുങ്ക് നടന്‍ വിഷ്ണു മഞ്ചു നായകനായിയെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് ‘കണ്ണപ്പ’. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവര്‍ ചിത്രത്തില്‍ കാമിയോ റോളുകളില്‍ എത്തുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. വമ്പന്‍ ബഡ്ജറ്റില്‍ ഒരു വിഷ്വല്‍ ട്രീറ്റ് ആകും സിനിമയെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. മോഹന്‍ലാലിനെയും പ്രഭാസിനെയും അക്ഷയ് കുമാറിനെയും ട്രെയിലറില്‍ കാണിക്കുന്നുണ്ട്.

കൊച്ചിയില്‍ വെച്ചാണ് സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചെയ്തത്. നടന്‍ മോഹന്‍ലാലും പ്രെസ് മീറ്റില്‍ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ കേരളാ വിതരണം നിര്‍വഹിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്.

vachakam
vachakam
vachakam

മുകേഷ് കുമാര്‍ സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കണ്ണപ്പ 2025 ജൂണ്‍ 27-ന് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ റിലീസാകും. കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ കണ്ണപ്പയില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam