കല്യാണി പ്രിയദര്‍ശൻ നായികയായി വന്ന ചിത്രം ആണ് ലോക ചാപ്റ്റര്‍ 1 ചന്ദ്ര. ലോക ചാപ്റ്റര്‍ 1 ചന്ദ്ര സിനിമ ഒടിടിയിലും പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ജിയോ ഹോട്‍സ്റ്റാറിലൂടെയാണ് ലോക സിനിമ സ്‍ട്രീം ചെയ്യുന്നത്. ഇപ്പോഴും ലോക തിയറ്ററുകളില്‍ തുടരുന്നുമുണ്ട്.
തിയറ്റര്‍ റിലീസിന്‍റെ 65-ാം ദിനമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 63 ദിവസം കൊണ്ട് (ഇന്നലെ വരെ) ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 156.73 കോടിയാണ്.
ഇന്ത്യന്‍ ഗ്രോസ് ആവട്ടെ 183.67 കോടിയും. വിദേശത്തുനിന്ന് മറ്റൊരു 119.9 കോടിയും ചിത്രം നേടി. എല്ലാം ചേര്‍ത്ത് ഇതുവരെ നേടിയ ആഗോള ഗ്രോസ് 303.57 കോടിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
