കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്. രണ്‍വീര്‍ സിങ് നായകനായ ചിത്രത്തിലൂടെയാണ് കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം.ജയ് മേഹ്ത സംവിധാനം ചെയ്യുന്ന സോമ്പി ത്രില്ലര്‍ ആയ പ്രളയ് എന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം. ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഹന്‍സല്‍ മെഹ്തയും രണ്‍വീര്‍ സിങും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. രണ്‍വീറിന്റെ ആദ്യ നിര്‍മാണമാണ് പ്രളയ്. സമീര്‍ നായരും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകും.
ലോകയുടെ ചരിത്ര വിജയത്തോടെ പാന്‍ ഇന്ത്യന്‍ റീച്ച് നേടി തിളങ്ങി നില്‍ക്കുകയാണ് കല്യാണി. ധുരന്ധര്‍ നേടിയ വലിയ വിജയത്തിന്റെ തിളക്കുമായാണ് രണ്‍വീര്‍ സിങ് പ്രളയിലേക്ക് എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
