ബോക്‌സോഫീസിൽ  തകർപ്പൻ ഹിറ്റ്; ഡിജെ തില്ലുവിന് മൂന്നാം ഭാഗം 

APRIL 24, 2024, 11:08 AM

ബോക്സ് ഓഫീസില്‍ 125 കോടിയോളം രൂപ കളക്ഷന്‍ നേടി സൂപ്പര്‍ ഹിറ്റായി മാറിയ 'ഡിജെ തില്ലു' വിന് മൂന്നാം ഭാഗവും വരുന്നു. മൂന്നാം ഭാഗം കല്യാൺ ശങ്കർ സംവിധാനം ചെയ്യും 

അനുപമാ പരമേശ്വരന്‍ നായികയായ ചിത്രത്തിന്റെ രണ്ടാംഭാഗം 'തില്ലു സ്‌ക്വയറി' ന്റെ വന്‍ വിജയത്തോടെയാണ് നിര്‍മ്മാതാക്കള്‍ മുന്നാം ഭാഗവും പ്രഖ്യാപിച്ചിരിക്കുന്നത്. തില്ലു ക്യൂബ് എന്നാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്ന പേര്.

അനുപമ പരമേശ്വരന്‍ ഈ ക്രൈം കോമഡി ചിത്രത്തില്‍ 'തില്ലു സ്‌ക്വയറി'ല്‍ സിദ്ധു ജോന്നലഗദ്ദയ്ക്കൊപ്പം താരം ഗംഭീര പ്രകടനമാണ് നടത്തിയത്. സിദ്ദുവിനെ ആകര്‍ഷിക്കുന്ന ലില്ലി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ അനുപമ അവതരിപ്പിക്കുന്നത്.

vachakam
vachakam
vachakam

സിനിമയുടെ വിജയം അനുപമയ്ക്ക് വലിയ പ്രശംസ നേടിക്കൊടുത്തിരിക്കുകയാണ്. മുമ്ബ് ഗ്രാമീണ സുന്ദരി വേഷങ്ങള്‍ ചെയ്തിരുന്ന അനുപമ കൂടുതല്‍ ഗ്ലാമറസായതും ഹോട്ടായതുമായ വേഷമാണ് തില്ലു സ്‌ക്വയറില്‍ ചെയ്തത്. ഈ നീക്കം അനുപമയെ കരിയറിലെ അടുത്ത ചുവടുവെപ്പിന് പ്രേരിപ്പിച്ചിരിക്കുകയാണ്.

'സൈറൺ' എന്ന തമിഴ് ചിത്രമാണ് അനുപമയുടെതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്. 'ജെഎസ്‌കെ ട്രൂത് ഷാൽ ഓൾവേയ്‌സ്' എന്ന മലയാള ചിത്രവും നടിയുടെതായി ഒരുങ്ങുന്നുണ്ട്. 'ഈഗിൾ' എന്ന തെലുങ്ക് ചിത്രമായിരുന്നു നടിയുടെതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam