ബോക്‌സോഫീസില്‍ പ്രകമ്പനമായി 'കല്‍ക്കി 2898 എഡി'; കളക്ഷന്‍ 1000 കോടി

JULY 13, 2024, 4:46 PM

ആഗോള ബോക്‌സോഫീസില്‍ തരംഗമായി 'കല്‍ക്കി 2898 എഡി'. ജൂണ്‍ 27 ന് ആറ് ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം 1000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. 

ചിത്രത്തിന് വന്‍ വിജയം സമ്മാനിച്ചതിന് നിര്‍മാതാക്കളായ വൈജയന്തി മൂവീസ് പ്രേക്ഷകരോട് നന്ദി പറഞ്ഞു. 'ഞങ്ങളുടെ ഹൃദയങ്ങളാണ് ഈ ചിത്രത്തിലേക്ക് ഞങ്ങള്‍ ചൊരിഞ്ഞത്, നിങ്ങളത് തുറന്ന ഹൃദയത്തോടെ സ്വീകരിച്ചു. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് നന്ദി,' വൈജയന്തി മൂവീസ് സാമൂഹിക മാധ്യമമായ എക്‌സിലെ പോസ്റ്റില്‍ പറഞ്ഞു. 

ആഗോള ബോക്‌സോഫീസില്‍ 1000 കോടി രൂപ പിന്നിടുന്ന ഏഴാമത്തെ ചിത്രമാണ് കല്‍ക്കി. 2024 കോടി രൂപ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയ ആമിര്‍ ഖാന്റെ ദംഗലാണ് നിലവില്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത്. 1810 കോടി രൂപ കളക്ഷനുമായി ബാഹുബലി 2 രണ്ടാമതുണ്ട്. ഷാരൂഖ് ഖാന്റെ ചിത്രങ്ങളായ പത്താന്‍, ജവാന്‍, എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍, യാഷ് മുഖ്യ വേഷമിട്ട കെജിഎഫ്: ചാപ്റ്റര്‍ 2 എന്നിവയാണ് ആഗോള ബോക്‌സ് ഓഫീസില്‍ 1000 കോടി രൂപ കടന്ന മറ്റ് ഇന്ത്യന്‍ ചിത്രങ്ങള്‍. ഇവയില്‍ പല ചിത്രങ്ങളുടെയും കളക്ഷന്‍ റെക്കോഡിന് വെല്ലുവിളി ഉയര്‍ത്തിയാണ് കല്‍ക്കിയുടെ യാത്ര. 

vachakam
vachakam
vachakam

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, പ്രഭാസ്, ദീപിക പദുക്കോണ്‍ തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ചിത്രം ഇന്ത്യയില്‍ ഇതുവരെ നിര്‍മിച്ച ഏറ്റവും ചെലവേറിയ സിനിമയാണ്. 600 കോടി രൂപയാണ് നിര്‍മാണ ചെലവ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam