ഫർഹാൻ അക്തർ സംവിധാനം ചെയ്ത് രൺവീർ സിംഗിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഡോൺ 3. ചിത്രത്തിൻ്റെ ഷൂട്ടിംഗ് മാറ്റിവെച്ചതായി സോഷ്യൽ മീഡിയയിൽ സംശയങ്ങളും ഊഹാപോഹങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.
2025 ജൂണിൽ ഷൂട്ടിംഗ് ആരംഭിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, ക്രൂവുമായുള്ള ചില പ്രശ്‌നങ്ങൾ കാരണം ഷൂട്ടിംഗ് മാറ്റിവച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
എന്നിരുന്നാലും, ഇപ്പോൾ നിർമ്മാതാക്കളായ എക്സൽ എൻ്റർടെയ്ൻമെൻ്റ്സ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടു. അഭ്യൂഹങ്ങൾ തള്ളിക്കൊണ്ടാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഷെഡ്യൂൾ പ്രകാരം നടക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചത്.
'ഡോൺ 3യുടെ കാര്യത്തിൽ അണിയറപ്രവർത്തകർക്കും രൺവീർ സിങ്ങിനും ഒരേയൊരു തീരുമാനമേയുള്ളു. ചിത്രം മാറ്റിവെച്ചതായി പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
2023 ഓഗസ്റ്റിലാണ് ഫര്‍ഹാന്‍ അക്തര്‍ ഡോണ്‍ 3യില്‍ പ്രധാന കഥാപാത്രമാകുന്നത് രണ്‍വീര്‍ സിംഗ് ആണെന്ന് അറിയിച്ചത്. ഡോണ്‍ ഫ്രാഞ്ചൈസില്‍ ഇതുവരെ ഷാരൂഖ് ഖാനും അമിതാബ് ബച്ചനുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. കിയാര അദ്വാനിയായിരിക്കും ഡോണ്‍ 3യിലെ നായിക എന്നാണ് റിപ്പോര്‍ട്ടുകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്