‘തഗ് ലൈഫി’ന്റെ പരാജയത്തില്‍ ക്ഷമ ചോദിച്ച് സംവിധായകന്‍ മണിരത്‌നം

JUNE 24, 2025, 9:56 PM

ആരാധകരുടെ പ്രതീക്ഷകൾ നിറവേറ്റാൻ കഴിയാത്തതിൽ ക്ഷമ ചോദിച്ച് സംവിധായകൻ മണിരത്നം. കമൽഹാസൻ അഭിനയിച്ച 'തഗ് ലൈഫ്' എന്ന ചിത്രത്തിന്റെ മോശം പ്രകടനത്തെ തുടർന്നാണ് മണിരത്നത്തിന്റെ പ്രതികരണം. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, 'നായകൻ' പോലുള്ള മറ്റൊരു ചിത്രം പ്രതീക്ഷിച്ചിരുന്നവരോട് തനിക്ക് ഖേദമുണ്ടെന്ന് മണിരത്നം പറഞ്ഞു.

'നായകൻ' പോലുള്ള മറ്റൊരു ചിത്രം പ്രതീക്ഷിച്ചിരുന്നവരോട് എനിക്ക് ഖേദമുണ്ട്. വീണ്ടും അത്തരമൊരു സിനിമ നിർമ്മിക്കുക എന്നതല്ല ഞങ്ങളുടെ ലക്ഷ്യം. പുതിയൊരു അനുഭവം നൽകാൻ കഴിയുമെന്ന് ഞങ്ങൾ കരുതി. പക്ഷേ ആരാധകർ പ്രതീക്ഷിച്ചത് മറ്റൊന്നായിരുന്നു. അതൊരു തെറ്റിദ്ധാരണയായിരുന്നു,' മണിരത്നം പറഞ്ഞു. 

37 വർഷങ്ങൾക്ക് ശേഷം മണിരത്നവും കമൽഹാസനും ഒന്നിച്ച ചിത്രമായിരുന്നു 'തഗ് ലൈഫ്'. 1987-ലാണ് ഇരുവരും ഒന്നിച്ച ‘നായകന്‍’ പുറത്തിറങ്ങിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ ആരാധകർ വളരെയേറെ പ്രതീക്ഷ വെച്ചിരുന്നു.

vachakam
vachakam
vachakam

എന്നാല്‍, ചിത്രം മോശം പ്രകടനമാണ് ബോക്‌സ് ഓഫീസില്‍ കാഴ്ചവെച്ചത്. ഇതുവരെ 60 കോടിയ്ക്കടുത്താണ് ചിത്രത്തിന്റെ കളക്ഷന്‍. ചിത്രത്തെ സംബന്ധിച്ച് ആരാധകര്‍ കടുത്ത നിരാശയാണ് പ്രകടിപ്പിച്ചത്. സിനിമാപ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒന്നും ചിത്രത്തില്‍ ഇല്ലെന്നായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെയാണ് സംവിധായകനായ മണിരത്‌നം ഖേദപ്രകടനം നടത്തിയിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam