ഓഡിഷൻ ചോദിച്ചു, എന്നാൽ റോൾ വേണ്ടെന്ന് ദീപിക; ദി വൈറ്റ് ലോട്ടസ് സീസണിൽ നിന്ന് പിന്മാറി  

FEBRUARY 27, 2026, 11:05 PM

പ്രശസ്ത ഹോളിവുഡ് പരമ്പരയായ ദി വൈറ്റ് ലോട്ടസ് നാലാം സീസണിലേക്കുള്ള ക്ഷണം ബോളിവുഡ് സൂപ്പർ താരം ദീപിക പദുകോൺ നിരസിച്ചതായി റിപ്പോർട്ട്.

പരമ്പരയിൽ അഭിനയിക്കുന്നതിന് മുന്നോടിയായി ഓഡിഷനിൽ പങ്കെടുക്കാൻ അണിയറപ്രവർത്തകർ ആവശ്യപ്പെട്ടതാണ് താരം പിന്മാറാൻ കാരണമെന്ന് വെറൈറ്റി ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വാർത്തകൾക്ക് പിന്നാലെ ദീപിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നിഗൂഢമായ  കുറിപ്പ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

വാർത്തകളോട് നേരിട്ട് പ്രതികരിച്ചില്ലെങ്കിലും, തന്നെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയെന്നോണം ദീപിക ഇൻസ്റ്റാഗ്രാമിൽ ഒരു കുറിപ്പ് പങ്കുവെച്ചു. "ശാന്തനാകുക എന്നത് ഏറ്റവും വലിയ പ്രകടനമാണ് (Loudest Flex). ആർക്കും ബഹളമുണ്ടാക്കാം, പെട്ടെന്ന് പ്രതികരിക്കാം, ശബ്ദമുയർത്താം. അതിന് കരുത്ത് വേണ്ട. എന്നാൽ ചുറ്റും ബഹളങ്ങൾ നടക്കുമ്പോൾ പതറാതെ നിൽക്കുന്നതാണ് യഥാർത്ഥ ശക്തി," ദീപികയുടെ കുറിപ്പിൽ പറയുന്നു. ആർക്കും ഒന്നും തെളിയിച്ചു കൊടുക്കേണ്ടതില്ലെന്ന് അറിയുന്നതാണ് യഥാർത്ഥ മാസ്റ്ററി എന്നും താരം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

ദി വൈറ്റ് ലോട്ടസ് നാലാം സീസണിൽ ദീപികയെ ഉൾപ്പെടുത്താൻ നിർമ്മാതാക്കൾക്ക് വലിയ താല്പര്യമുണ്ടായിരുന്നു. എന്നാൽ ഈ പരമ്പരയുടെ കാസ്റ്റിംഗ് പ്രക്രിയയിൽ ഓഡിഷൻ നിർബന്ധമാണ്.

ഇതിന് ദീപിക തയ്യാറാകാത്തതിനാലാണ് അവസരം നഷ്ടമായതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. നേരത്തെ മൂന്നാം സീസണിലേക്കും താരത്തെ സമീപിച്ചിരുന്നെങ്കിലും ഗർഭിണിയായിരുന്നതിനാൽ ദീപിക അത് നിരസിച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam