സെൻസറിങ്ങിനിടെ തെറി മ്യൂട്ടാക്കി,  പ്രദര്‍ശിപ്പിച്ചപ്പോൾ തെറിയും; മോളിവുഡ് ടൈംസ് സെന്‍സര്‍ ബോര്‍ഡിനെ കബളിപ്പിച്ചോ?

JUNE 12, 2026, 12:41 AM

‘മോളിവുഡ് ടൈംസ്’ സിനിമ  സെന്‍സര്‍ ബോര്‍ഡിനെ കബളിപ്പിച്ചോ?.  ചിത്രത്തിലെ തെറി മ്യൂട്ട് ചെയ്താണ്    സെന്‍സര്‍ ചെയ്തത്. എന്നാല്‍ തെറിയോടെ സിനിമ പ്രദര്‍ശിപ്പിക്കുകയായിരുന്നു. 

ഗുരുതരമായ ഈ നിയമലംഘനത്തിന്മേൽ സെന്‍സര്‍ ബോര്‍ഡ് നടപടി തുടങ്ങി. തെളിവ് ശേഖരിച്ച ശേഷം നിര്‍മാതാവിന് നോട്ടീസ് നല്‍കും.   സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരം മൂന്ന് വർഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. 

നസ്ലൻ നായകായ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അഭിനവ് സുന്ദര്‍ നായകാണ്.  ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 15 കോടി നേടിക്കഴിഞ്ഞു.

vachakam
vachakam
vachakam

ഷറഫുദ്ധീൻ, റോഷൻ, സംഗീത് പ്രതാപ്, ജഗദീഷ് എന്നിവരും സിനിമയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സിനിമയെ സ്നേഹിക്കുന്നവർക്ക് ചിത്രം കൂടുതൽ റിലേറ്റബിൾ ആകുമെന്ന് അഭിപ്രായങ്ങൾ ഉണ്ട്.

നസ്‌ലെന്റെ ക്യാരക്റ്റർ ആർക്ക് ഗംഭീരമായിട്ടുണ്ടെന്നും നടന്റെ കരിയറിലെ മറ്റൊരു മികച്ച പ്രകടനമാണ് ഇതെന്നുമാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. അഭിനവിന്റെ സംവിധാന മികവിനും കയ്യടി ലഭിക്കുന്നുണ്ട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam