അർജുൻ സർജ- സുഭാഷ് കെ രാജ് കൂട്ടുകെട്ടിൽ പിറന്ന 'ബ്ലാസ്റ്റ്' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ആഗോള റിലീസായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്.
കരാട്ടെ മാസ്റ്ററും അയാളുടെ കുടുംബവും അവരുടെ ജീവിതത്തിൽ ക്ഷണിക്കപ്പെടാതെ വരുന്ന കുറച്ചു ആളുകൾ വരുന്നതും പിന്നീടുണ്ടാവുന്ന സംഭവികാസങ്ങളുമാണ് ബ്ലാസ്റ്റ് എന്ന ചിത്രത്തിന്റെ പ്രമേയം. രവി ബസ്‌റൂർ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കളക്ഷനിലും ചിത്രം നേട്ടം കൊയ്യുന്നുണ്ട്.
ചിത്രത്തിൽ പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
അർജുന്റെയും പ്രീതി മുകുന്ദന്റെയും അഭിരാമിയുടെയും മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ആദ്യ ദിന കളക്ഷനായി 1 കോടിയോളം ചിത്രം നേടിയെന്നാണ് പറയുന്നത്. വരും ദിവസങ്ങളിൽ കളക്ഷൻ ഉയരാമെന്നും റിപ്പോർട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
