കാലിഫോര്‍ണിയ: ഹോളിവുഡ് താര ദമ്പതികളായ ആഞ്ജലീന ജോളി ബ്രാഡ് പിറ്റ് ദമ്പതികളുടെ മകന് ബൈക്ക് അപകടത്തില്‍ പരിക്ക്. 20-കാരനായ പാക്‌സ് തീന്‍ ജോളി പിറ്റ് ആണ് അപകടത്തില്‍പ്പെട്ടത്. കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചല്‍സിലായിരുന്നു അപകടം. പാക്‌സ് ഓടിച്ച ഇലക്ട്രിക് ബൈക്ക് കാറിന് പിന്നില്‍ ഇടിച്ച് കയറുകയായിരുന്നു.
ഹെല്‍മെറ്റ് ധരിക്കാതിരുന്ന പാക്‌സിന്റെ തലയ്ക്കാണ് പരിക്ക്. പൊലീസും പാരാ മെഡിക്കല്‍സും ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ പാക്‌സിന്റെ നില തൃപ്തികരമാണെന്നും ഉടനെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ആഞ്ജലീന-പിറ്റ് ദമ്പതികള്‍ക്ക് ആറ് മക്കളാണുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്