'ആര്യ 3' വരുന്നു? നായകനായി  അല്ലു അര്‍ജുന്‍ തിരിച്ചെത്തുമോ?

JUNE 2, 2025, 3:50 AM

തെലുങ്ക് സിനിമാ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് 'ആര്യ'. അല്ലു അർജുന്റെ കരിയറിലെ ആദ്യ ഹിറ്റായിരുന്നു 'ആര്യ'. അതോടെ അദ്ദേഹം ടോളിവുഡിൽ ഒരു സെൻസേഷനായി മാറി. സൂപ്പർ ഹിറ്റ് ചിത്രമായ പുഷ്പ ഫ്രാഞ്ചൈസിയുടെ സംവിധായകൻ സുകുമാറിന്റെ ആദ്യ ചിത്രമാണിതെന്നതും പ്രത്യേകതയാണ്. 

തെലുങ്കില്‍ മാത്രമല്ല മലയാളി പ്രേക്ഷകര്‍ക്കിടയിലും അല്ലു അര്‍ജുനെ വലിയ താരമാക്കി മാറ്റിയ ചിത്രമാണ് 'ആര്യ'. 'ആര്യ'യുടെ വന്‍ വിജയത്തിന് ശേഷം സുകുമാര്‍ അല്ലു അര്‍ജുനെ തന്നെ നായകനാക്കി 'ആര്യ 2'വും സംവിധാനം ചെയ്തു. അതും വന്‍ വിജയമായിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ഭാഗം ഒരുങ്ങുന്നുണ്ടെന്ന വാർത്തയാണ് പുറത്തുവരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ദിൽ രാജുവും അദ്ദേഹത്തിന്റെ കമ്പനിയും 'ആര്യ 3' ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇതോടെ, അല്ലു അർജുൻ - സുകുമാർ കോംബോ വീണ്ടും ഒന്നിക്കാൻ പോകുന്നുവെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി.

vachakam
vachakam
vachakam

എന്നിരുന്നാലും, 'ആര്യ 3'യിൽ അല്ലു അർജുൻ നായകനല്ലെന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. നിർമ്മാതാവ് ദിൽ രാജുവിന്റെ അനന്തരവൻ ആശിഷ് റെഡ്ഡിയാണ് ചിത്രത്തിൽ നായക വേഷം ചെയ്യുന്നത്. ആശിഷ് ഇതുവരെ രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ 'റൗഡി ബോയ്‌സ്' എന്ന ചിത്രം ബോക്‌സ് ഓഫീസിൽ ഹിറ്റായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam