പ്രശസ്ത സംവിധായകൻ അരുൺ ഗോപി, നിർമ്മാണരംഗ ത്തേക്കു പ്രവേശിക്കുന്ന ആദ്യ ചിത്രത്തിന് തുടക്കം കുറിച്ചു. അരുൺ ഗോപി എക്സിറ്റ് മെൻ്റ് മ്പിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ ചിത്രം നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്നു.
ജനുവരി പത്തൊമ്പത് തിങ്കളാഴ്ച്ച കൊച്ചി ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങോടെയാണ് ഈ സംരംഭത്തിന് ആരംഭം കുറിച്ചത്. അണിയറ പ്രവർത്തകരുടേയും ചലച്ചിത്ര പ്രവർത്തകർ, ബന്ധുമിത്രാദികളു ടേയും സാന്നിദ്ധ്യത്തിൽ , പ്രശസ്ത നടൻ ഹരിശീ അശോകൻ സ്വിച്ചോൺ കർമ്മവും, ഹൈബി ഈഡൻ എം.പി, ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്.
മോഹനകൃഷ്ണൻ, അനിതാ മോഹൻ, ജസ്റ്റിൻ മാത്യു ആൻഡ്രൂസ് തോമസ്, പി.എസ്. സുരാജ് ,റംസി എന്നിവർ ഭദ്രദീപം തെളിയിച്ചു.
ഛായാഗ്രാഹകൻ ഷാജികുമാർ, ഡാർവിൻ കുര്യാക്കോസ്, ഡോൾവിൻ കുര്യാക്കോസ്, ഷീലു എബ്രഹാം, എന്നിവർ ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.
സംവിധായകൻ ഡി ജോ ജോസിനോടെപ്പം പ്രവർത്തിച്ച നിഖിൽ മോഹൻ ദിലീപ് നായകനായ പ്രിൻസ് &ഫാമിലി എന്ന ചിത്രത്തിൻ്റെ കോ -റൈറ്റർ കൂടിയായിരുന്നു.നാലു ചെറുപ്പക്കാരുടെ സൗഹൃദത്തിൻ്റെ കഥ ഫുൾ ഫൺ ജോണറിൽ അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ
അർജുൻ അശോകൻ ബാലു വർഗീസ്, അൽത്താഫ് സലിം, ശരത് സഭ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
