ഇനി ഇടവേളയില്ല, സിനിമയിൽ സജീവമാകും  

SEPTEMBER 2, 2025, 10:13 PM

അനുഷ്‌ക ഷെട്ടി കേന്ദ്ര കഥാപാത്രമായ 'ഘാട്ടി' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബാഹുബലിയില്‍ തന്റെ സഹതാരമായിരുന്ന റാണ ദഗ്ഗുബാട്ടിയുമായുള്ള അഭിമുഖത്തില്‍ അനുഷ്‌ക സിനിമയെ കുറിച്ച് സംസാരിച്ചു. 

സംഭാഷണത്തിനിടയില്‍ റാണ അടുത്ത ചിത്രത്തിന് ഇനിയും രണ്ടോ മൂന്നോ വര്‍ഷം എടുക്കുമോ എന്ന് തമാശരൂപേണ ചോദിച്ചു. "ഇല്ല, എനിക്ക് കൂടുതല്‍ സിനിമകള്‍ ചെയ്യണം. നല്ല തിരക്കഥകള്‍ തിരഞ്ഞെടുക്കാനും ഇടയ്ക്കിടെ അഭിനയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.

അടുത്ത വര്‍ഷം മുതല്‍ നിങ്ങള്‍ എന്നെ കൂടുതലായി കാണും. എല്ലാവരും ചോദിച്ചുകൊണ്ടിരിക്കുന്ന കാര്യമാണിത്. അതിനായി ഞാന്‍ ബോധപൂര്‍വം പ്രവര്‍ത്തിക്കുന്നുണ്ട്", അനുഷ്‌ക പറഞ്ഞു.

vachakam
vachakam
vachakam

തന്റെ സിനിമകളില്‍ വരുന്ന ആവര്‍ത്തിച്ചുള്ള വയലന്‍സിനെ കുറിച്ചും അനുഷ്‌ക സംസാരിച്ചു. "എന്റെ അരുദ്ധതി, ബാഹുബലി, ഇപ്പോള്‍ ഘാട്ടി എന്നീ ചിത്രങ്ങളിലെ വയലന്‍സിന്റെ അളവ് വളരെ വലുതാണ്. ഹിറ്റ് മാന്‍ എന്നത് പോലെ എനിക്ക് ഹിറ്റ് വുമണ്‍ ആകാന്‍ സാധിക്കുമോ എന്ന് ഞാന്‍ കൃഷിനോട് പറയുകയായിരുന്നു", അനുഷ്‌ക വ്യക്തമാക്കി.

കൃഷ് ജഗര്‍ലമുഡിയുമായുള്ള സഹകരണത്തെ കുറിച്ചും അനുഷ്‌ക സംസാരിച്ചു. "അദ്ദേഹത്തിന് മാത്രമെ എനിക്ക് ഇത്രയും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ നല്‍കാന്‍ കഴിയൂ. സരോജയെ അത്ര നിഷ്‌കളങ്കതയോടെയാണ് കൈകാര്യം ചെയ്തത്. അത് ഇപ്പോഴും എന്റെ മികച്ച വേഷങ്ങളില്‍ ഒന്നാണ്. ഘാട്ടിയിലെ കഥാപാത്രവും വളരെ വ്യത്യസ്തമായാണ് എഴുതിയിരിക്കുന്നത്", അനുഷ്‌ക പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam