അനുഷ്ക ഷെട്ടി- ക്രിഷ് ജാഗർലാമുഡി ചിത്രം 'ഘാട്ടി' ജൂലൈ റിലീസ്

JUNE 3, 2025, 10:20 PM

അനുഷ്ക ഷെട്ടി- കൃഷ് ജഗർലമുഡി ചിത്രം 'ഘാട്ടി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2025 ജൂലൈ 11 ന് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ ചിത്രം രാജീവ് റെഡ്ഡിയും സായ് ബാബു ജഗർലമുഡിയും ചേർന്നാണ് നിർമ്മിക്കുന്നത്. 

ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'വേദം' എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒരുമിച്ച് അഭിനയിക്കുന്ന ഈ ചിത്രം, യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്.

ഗംഭീര ആക്ഷൻ രംഗങ്ങൾക്കൊപ്പം ആകർഷകമായ ഒരു പ്രണയകഥയിലേക്ക് കൂടി വിരൽ ചൂണ്ടുന്ന ഒരു ഗ്ലിമ്ബസ് വീഡിയോ വിക്രം പ്രഭുവിന്റെ ജന്മദിനത്തിനും 'ഘാട്ടി'യുടെ അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരുന്നു.

vachakam
vachakam
vachakam

വളരെ തീവ്രമായ ഒരു പ്രകടനമായിരിക്കും ചിത്രത്തിൽ അനുഷ്കയുടേത് എന്ന സൂചനയാണ് ഇതിനോടകം പുറത്തു വന്നിട്ടുള്ള പോസ്റ്ററുകളും വീഡിയോകളും തരുന്ന സൂചന. ഉഗ്ര രൂപത്തിൽ അനുഷ്‌കയെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ കഥയിലെ വയലൻസ്, ആക്ഷൻ, തീവ്രമായ ഡ്രാമ എന്നിവയെ പ്രതിഫലിപ്പിക്കുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam