പ്രശാന്ത് വർമ ഒരുക്കുന്ന ‘മഹാകാളി’ എന്ന ചിത്രത്തിൽ ഞെട്ടിക്കുന്ന ഗെറ്റപ്പിൽ അക്ഷയ് ഖന്ന. അസുരഗുരു ശുക്രാചാര്യർ ആയാകും നടൻ ഈ സിനിമയിലെത്തുക.
അദ്ദേഹത്തിന്റെ ഗെറ്റപ്പ് അണിയക്കാർ പുറത്തുവിട്ടു. ‘ഹനുമാൻ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ സിനിമയാണ് ‘മഹാകാളി’.
ആത്മീയതയും പുരാണവും സമകാലിക പ്രശ്നങ്ങളുമായി സംയോജിപ്പിച്ച് കൊണ്ടാണ് വനിതാ സൂപ്പർ ഹീറോ ചിത്രമായി ‘മഹാകാളി’ ഒരുക്കുന്നത്. പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ഒരുക്കുന്ന ‘മഹാകാളി’ സംവിധാനം ചെയ്യുന്നത് പൂജ അപർണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർ.കെ. ദുഗ്ഗൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്