സാമൂഹികമാധ്യമങ്ങളില്‍ തരംഗമായി നന്ദമൂരി ബാലകൃഷ്ണ (ബാലയ്യ) നായകനാകുന്ന 'അഖണ്ഡ 2: താണ്ഡം' എന്ന ചിത്രത്തിലെ ഡാന്‍സ് നമ്പര്‍. ഒരു മില്യണിലേറെ ആളുകളാണ് ഇതുവരെ പാട്ട് യൂട്യൂബില്‍ കണ്ടത്.
ചിത്രത്തിലെ നായികയായ മലയാളി താരം സംയുക്തയ്‌ക്കൊപ്പമുള്ള ഡാന്‍സ് നമ്പറാണ് കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
'ദ താണ്ഡവം' എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ഇതുവരെ 11 മില്യണിലേറെപ്പേര്‍ കണ്ടുകഴിഞ്ഞു. Advertisements Ads end in 04:43 'ജജികയ ജജികയ' എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്.
ഗ്ലാമറസ് ലുക്കിലാണ് സംയുക്ത, ബാലയ്യയ്‌ക്കൊപ്പം വീഡിയോയിലുള്ളത്. ഇരുവരുടേയും തകര്‍പ്പന്‍ ചുവടുകളുടെ കുറച്ചുഭാഗം മാത്രമാണ് ലിറിക്കല്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, പതിവുപോലെ വിമര്‍ശനവുമായി ഒരുവിഭാഗം ആരാധകരെത്തി. നായികയും നായകനും തമ്മിലെ പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയാണ് പതിവ് വിമര്‍ശനം. 65-കാരനായ ബാലയ്യ, 30-കാരിയായ സംയുക്തയ്‌ക്കൊപ്പം നൃത്തംചെയ്യുന്നുവെന്നാണ് വിമര്‍ശനം. നേരത്തേ, ടോളിവുഡില്‍നിന്ന് തന്നെ ചിരഞ്ജീവി, വെങ്കടേഷ്, രവി തേജ എന്നിവര്‍ക്കും സമാനവിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
