ബെഡ് റസ്റ്റിൽ നിന്ന് ബ്രോഡ്കാസ്റ്റിലേക്ക് എഐ സാങ്കേതിക വിദ്യയിൽ സർക്കാർ പ്രമോ വീഡിയോ ഒരുക്കി നടൻ റിയാസ് പത്താൻ...

FEBRUARY 25, 2026, 8:41 AM

ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് വികസിപ്പിച്ച തൊഴിൽ സുരക്ഷ മൊബൈൽ ആപ്പിനായുള്ള 4 മിനിറ്റ് 19 സെക്കൻഡ് ദൈർഘ്യമുള്ള പ്രമോവീഡിയോ ആണ് ഒരുക്കിയത്..

ചികിത്സയ്ക്കായി ആശുപത്രി കിടക്കയിൽ വിശ്രമത്തിലായിരുന്നിരിക്കെ പോലും സൃഷ്ടിപരമായ ചിന്ത നിർത്താതെ മുന്നോട്ട് കൊണ്ടുപോയ ഒരു യുവ സംവിധായകന്റെ കഥ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. നടനും തിരക്കഥാകൃത്തുമായ റിയാസ് പത്താനാണ്, ആരോഗ്യവും ക്ഷേമവും ശക്തിപ്പെടുത്തുന്നതിനായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് വികസിപ്പിച്ച തൊഴിൽ സുരക്ഷ മൊബൈൽ ആപ്പിനായുള്ള 4 മിനിറ്റ് 19 സെക്കൻഡ് ദൈർഘ്യമുള്ള പ്രൊമോഷണൽ എഐ വീഡിയോ ആശുപത്രി കിടക്കയിൽ വച്ച് പൂർത്തിയാക്കിയത്. ആശുപത്രിയിൽ നിർബന്ധിതമായ ബെഡ് റസ്റ്റിലായിരുന്ന സാഹചര്യത്തിൽ, അദ്ദേഹം ആധുനിക എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വീഡിയോ ഒരുക്കിയത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള വിസ്വൽ ഡിസൈൻ, വോയ്‌സ് സിന്തസിസ്, ഡിജിറ്റൽ എഡിറ്റിംഗ് തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഈ വീഡിയോ രൂപകൽപ്പന ചെയ്തത്. പ്രമോയുടെ ആശയം, സ്‌ക്രിപ്റ്റ്, ഷോട്ട് ഡിസൈൻ മുതൽ അന്തിമ എഡിറ്റിംഗ് വരെയുള്ള മുഴുവൻ ഘട്ടങ്ങളും ആശുപത്രി കിടക്കയിൽ നിന്നുകൊണ്ട് തന്നെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഏകോപിപ്പിക്കുകയായിരുന്നു റിയാസ്. ഫെബ്രുവരി 11ന് തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യവും ക്ഷേമവും ശക്തിപ്പെടുത്തുന്നതിനായി വികസിപ്പിച്ച തൊഴിൽ സുരക്ഷ മൊബൈൽ ആപ്പ് തൊഴിൽ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സർക്കാരിന്റെ പുതിയ ജനകീയ പദ്ധതിയെ പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന ഈ പ്രമോ വീഡിയോ, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാനായത് എഐ സാങ്കേതിക വിദ്യയുടെ സഹായത്താലാണെന്ന് റിയാസ് വ്യക്തമാക്കി.

vachakam
vachakam
vachakam

സോഷ്യൽ മീഡിയയിൽ നിരവധി പേർ ഈ സംവിധായകന്റെ ആത്മവിശ്വാസത്തെയും നവോത്ഥാന ചിന്തയെയും അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഫ്‌ളാറ്റ് നമ്പർ 4 ബിയിലെ പ്രധാന കഥാപാത്രം ചെയത് മലയാള സിനിമയിലേയ്ക്ക് വന്ന റിയാസ് കായംകുളം കൊച്ചുണ്ണി, ക്ലിന്റ്, റാണി, കന്നട സിനിമ ഗഡിയാറ തുടങ്ങിയ ധാരാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഈ അടുത്ത് മനോരമ മാക്‌സിൽ റിലീസ് ചെയ്ത രണ്ടാം മുഖത്തിലും ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്തിട്ടുണ്ട്. റിലീസിന് ഒരുങ്ങിയ സാത്താൻ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് റിയാസ്. രണ്ട് സിനിമകളുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്ന വേളയിലാണ് കാറപകടത്തിൽപെടുന്നതും ചികിത്സ വിശ്രമം തേടുന്നതും.https://www.facebook.com/reel/1206796661443484

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam