വാസു അണ്ണൻ 2.0 ! അജു വർഗീസിന്റെ പുത്തൻ ലുക്ക് വൈറലാകുന്നു 

JANUARY 11, 2026, 10:17 PM

നീരജ് മാധവും അൽത്താഫ് സലീമും പ്രധാന റോളിൽ എത്തുന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രമാണ് പ്ലൂട്ടോ. ചിത്രത്തിൽ അജു വർ​ഗ്​ഗീസും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിൽ അജുവിന്റെ ലുക്ക് പുറത്തുവന്നിരിക്കുകയാണ്.

ഒരു മാസ്സ് വില്ലൻ ലുക്കിലാണ് അജു എത്തുന്നത്. അജുവിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്തുവിട്ട ബിഹൈൻഡ് ദി സീൻസ് വീഡിയോയിലാണ് പുത്തൻ ലുക്ക് ഉള്ളത്. ടൈഗർ തമ്പി എന്നാണ് കഥാപാത്രത്തിന്റെ പേര്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ 'വാസു അണ്ണൻ 2.0', എന്നാണ് കമന്റുകൾ വരുന്നത്. 

എങ്കിലും ചന്ദ്രികേ എന്ന സിനിമയ്ക്ക് ശേഷം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് പ്ലൂട്ടോ. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രെജു കുമാർ, രശ്മി രെജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

ചിത്രത്തിൽ അജുവർഗ്ഗീസ്, ആർഷാ ബൈജു, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സുബിൻ ടാർസൻ, നിഹാൽ, സഹീർ മുഹമ്മദ്, തുഷാര പിള്ള, സച്ചിൻ ജോസഫ്, നിമ്ന ഫത്തൂമി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

 അൽത്താഫ് സലിം ഒരു ഏലിയൻ കഥാപാത്രമായി എത്തുന്നതാണ് പ്രധാന ആകർഷണം. മനുഷ്യ ലോകത്തേക്ക് എത്തുന്ന ഒരു ഏലിയനും അതിനെ ചുറ്റിപ്പറ്റിയുള്ള അബദ്ധങ്ങളും തമാശകളും ആണ് ചിത്രത്തിന്റെ മുഖ്യ വിഷയമെന്ന് സൂചനകൾ നൽകുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam