വിൻസോ-എഫ്ജിവി ഇഎഇഎസ്പി സഹകരണം

JULY 17, 2024, 7:46 PM

കൊച്ചി: ഇന്ത്യയുടെ ഏറ്റവും വലിയ പ്രാദേശിക ഭാഷാ വിനോദ സംവിധാനമായ വിൻസോ ലാറ്റിൻ അമേരിക്കയുടെ മുൻനിര വിദ്യാഭ്യാസ സ്ഥാപനമായ എഫ്ജിവി ഇഎഇഎസ്പിയുമായി തന്ത്രപരമായ ധാരണയ്ക്കു തുടക്കം കുറിച്ചു. 

ബ്രസീലിൽ വൻ തോതിൽ മുന്നേറുകയും പ്രാദേശികമായി ജീവനക്കാരെ നിയോഗിക്കുകയും ചെയ്യുന്നതിന് ഇതു വഴിയൊരുക്കും. മെയ്ഡ് ഇൻ ഇന്ത്യ ഗെയിമുകളും സാങ്കേതികവിദ്യയും ലാറ്റിൻ അമേരിക്കയിൽ വിപുലമാക്കാൻ വിൻസോ 50 ദശലക്ഷം ഡോളറിന്റെ നിക്ഷേപവും നടത്തും. 

ലാറ്റിൻ അമേരിക്കയിലെ സുപ്രധാന ഗെയിം ഈവന്റായ ഗെയിംസ്‌കോം ലതാമിൽ ഇതാദ്യമായി ഒരു ഇന്ത്യൻ പവിലിയൻ അവതരിപ്പിച്ചു കൊണ്ടാണ് വിൻസോ ഈ നീക്കങ്ങൾ നടത്തിയത്. 

vachakam
vachakam
vachakam

തങ്ങളുടെ വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും വൻ അവസരങ്ങളാണ് ഈ സഹകരണത്തിലൂടെ ലഭിക്കുകയെന്ന് എഫ്ജിവി പ്രൊഫസർ ഓഫ് മാനേജുമെന്റ് ഡോ. ഉമേഷ് മുഖി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam