രണ്ട്​ പൊതുമേഖല ബാങ്കുകള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു 

JUNE 7, 2021, 4:20 PM

ന്യൂഡല്‍ഹി: ഇന്ത്യയിലെ  രണ്ട്​ പൊതുമേഖല ബാങ്കുകള്‍ കൂടി സ്വകാര്യവല്‍ക്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സെന്‍ട്രല്‍ ബാങ്ക്​ ഓഫ്​ ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ്​ ബാങ്ക്​ എന്നിവയുടെ സ്വകാര്യവല്‍ക്കരണമാണ്​​ ഈ വര്‍ഷം നടക്കുക. നീതി ആയോഗാണ്​ സ്വകാര്യവല്‍ക്കരിക്കേണ്ട ബാങ്കുകളുടെ ഷോര്‍ട്ട്​ ലിസ്​റ്റ്​ തയ്യാറാക്കിയത്​.

പൊതുമേഖല കമ്പനികളുടെ ഓഹരി വില്‍പനയിലൂടെ ഈ വര്‍ഷം 1.75 ലക്ഷം കോടി സ്വരൂപിക്കാനാണ്​ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്​. എയര്‍ ഇന്ത്യ, ബി.പി.സി.എല്‍, ഷിപ്പിങ്​ കോര്‍പ്പറേഷന്‍ എന്നിവയുടെ ഓഹരിയും ഈ വര്‍ഷം വില്‍ക്കും.

പൊതുമേഖല കമ്പനികളുടെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ട സമിതിക്കാണ്​ നീതി ആയോഗ്​ ബാങ്കുകളുടെ പട്ടിക കൈമാറിയത്​. ഇതിനൊപ്പം ഒരു ഇന്‍ഷൂറന്‍സ്​ കമ്പനിയുടെ പേരും നല്‍കിയിട്ടുണ്ട്​. ഈ സാമ്പത്തിക വര്‍ഷം തന്നെ ബാങ്കുകളുടേയും ഇന്‍ഷൂറന്‍സ്​ കമ്പനിയുടേയും സ്വകാര്യവല്‍ക്കരണം ഉണ്ടാവും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam