ശുഭപ്രതീക്ഷ: ബജറ്റ് ദിനത്തില്‍ നേട്ടത്തോടെ ഓഹരി വിപണി

JULY 23, 2024, 11:06 AM

മുംബൈ: ബജറ്റ് ദിനത്തില്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച് ഓഹരി വിപണി. സെന്‍സെക്സ് 80,744 ലും നിഫ്റ്റി 24,574 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്‌സ് 229 പോയിന്റും നിഫ്റ്റി 59 പോയിന്റും ഉയര്‍ന്നു.

ഇന്നലെ 30 പോയിന്റ് ഉയര്‍ത്തി സെന്‍സെക്സ് 80,502.08 ലും നിഫ്റ്റി 23,537.85 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അള്‍ട്രാടെക് സിമന്റ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നിവയാണ് ബിഎസ്ഇ പാക്കില്‍ മുന്നില്‍ നില്‍ക്കുന്ന ഓഹരികള്‍. ബജറ്റില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.

മാത്രമല്ല പുതിയ ബാങ്കിങ് ലൈസന്‍സുകള്‍ നല്‍കുന്ന കാര്യത്തിലും ഇപ്പോഴുള്ള പൊതുമേഖലാ ബാങ്കുകളുടെ ലയനവും സംയോജനവും സംബന്ധിച്ച നയ തീരുമാനങ്ങളും ബജറ്റില്‍ നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam