ആമസോൺ പ്രൈം ഡേയിൽ 3,200ലധികം പുതിയ ഉൽപ്പന്നനിരയുമായി ചെറുകിട ബിസിനസുകൾ

JULY 14, 2024, 6:08 PM

കൊച്ചി: ജൂലായ് 20, 21ന് നടക്കുന്ന ആമസോൺ പ്രൈം ഡേയിൽ ഗൃഹോപകരണങ്ങൾ, ഫാഷൻ, ആഭരണങ്ങൾ, കരകൗശലവസ്തുക്കൾ തുടങ്ങി 3,200ലധികം ഉൽപ്പന്നങ്ങൾ വിൽപ്പനക്കെത്തിക്കും. ബെഹോമ, ഡ്രീം ഓഫ് ഗ്ലോറി, ഒറിക്ക സ്‌പൈസസ് തുടങ്ങിയ ബ്രാൻഡുകൾ അവരുടെ തനതുൽപ്പന്നങ്ങൾ ആമസോൺ വഴി രാജ്യത്തുടനീളം വിൽപ്പക്കെത്തിക്കും. ഉപഭോക്താക്കൾ കാത്തിരിക്കുന്ന ആമസോൺ ഡേയിൽ  പതിനായിരക്കണക്കിന്  ചെറുകിട ബിസിനസുകൾ പങ്കെടുക്കും.

ഇത്തരം ഷോപ്പിങിലൂടെ ചെറുകിട ഇടത്തരം ബിസിനസ്സുകൾക്ക് ഇകൊമേഴ്‌സിന്റെ സാധ്യത മനസ്സിലാക്കാനും അവരുടെ വിജയത്തിനുള്ള പുതിയ വഴികൾ  തുറക്കാനും ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്ക് സംഭാവന നൽകാൻ ഓൺലൈൻ വിപണിയെ സജ്ജമാക്കുകയാണ് ആമസോണിന്റെ ലക്ഷ്യമെന്ന് ആമസോൺ ഇന്ത്യ സെല്ലിംഗ് പാർട്ണർ സർവീസസ് ഡയറക്ടർ അമിത് നന്ദ പറഞ്ഞു.

പ്രൈം ഡേ തങ്ങൾക്ക് ഉപഭോക്താക്കളുമായി ഇടപെടുന്നതിന് മികച്ച അവസരമാണ് നൽകുന്നതെന്ന് ബഹോമയുടെ ഉടമ നിഖിൽ ജെയിൻ പറഞ്ഞു. നൂതനവുമായ ഡിസൈനുകളിൽ വൈദഗ്ധ്യമുള്ള ഒരു ആധുനിക ഹോം ഡെക്കർ ബ്രാൻഡ് എന്ന നിലയിൽ മികവുറ്റ ഉൽപ്പന്നങ്ങൾ വിൽക്കാനൊരുങ്ങുകയാണ് തങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam