സെന്‍സെക്സ് ചരിത്രത്തില്‍ ആദ്യമായി 81000 കടന്നു! ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം

JULY 18, 2024, 4:13 PM

മുംബൈ: ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്സ് ചരിത്രത്തില്‍ ഇന്ന് ആദ്യമായി 81,000 പോയിന്റ് കടന്നു. 721.68 പോയിന്റ് ഉയര്‍ന്ന് 81,438.23 പോയിന്റിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 155.5 പോയിന്റ് ഉയര്‍ന്ന് 24,678.90 എന്ന ആജീവനാന്ത ഉയരത്തിലെത്തി. വന്‍ ചാഞ്ചാട്ടത്തിലൂടെയാണ് ഇന്ന് ഓഹരി വിപണി കടന്നു പോയത്.

ഐടി ഓഹരികളിലാണ് വലിയ ഉയര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. പ്രാരംഭ വ്യാപാരത്തില്‍ ഇടിവുണ്ടായെങ്കിലും ഉച്ചയോടെ വിപണി ഉണര്‍ന്നു. സെന്‍സെക്സ് ലിസ്റ്റ് ചെയ്ത കമ്പനികളില്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിന്‍സെര്‍വ്, ടെക് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എന്നിവ ലാഭം നേടി.

അദാനി പോര്‍ട്ട്സ്, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, പവര്‍ ഗ്രിഡ്, അള്‍ട്രാടെക് സിമന്റ് എന്നിവയുടെ ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. മുഹറം പ്രമാണിച്ച് ബുധനാഴ്ച ഓഹരി വിപണികള്‍ക്ക് അവധിയായിരുന്നു.

ഏഷ്യന്‍ വിപണികളില്‍ ചൈനയുടെ ഷാങ്ഹായ് കോമ്പസിറ്റ്, ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കി എന്നിവ നഷ്ടത്തിലായപ്പോള്‍ ഹോങ്കോങ്ങിന്റെ ഹാങ് സെങ് ലാഭത്തിലാണ്. യുഎസ് വിപണികള്‍ ബുധനാഴ്ച നെഗറ്റീവ് പ്രവണതയോടെയാണ് ക്ലോസ് ചെയ്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam