പണപ്പെരുപ്പം ജൂണ്‍ മാസത്തില്‍ 5.08% ആയി ഉയര്‍ന്നു

JULY 12, 2024, 6:48 PM

ന്യൂഡെല്‍ഹി: രാജ്യത്ത് റീട്ടെയില്‍ പണപ്പെരുപ്പം ജൂണ്‍ മാസത്തില്‍ 5.08% ആയി ഉയര്‍ന്നു. 4 മാസത്തിനിടയിലെ ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണിത്. മെയ് മാസത്തിലെ 4.80% ല്‍ നിന്നാണ് അഞ്ച് ശതമാനത്തിന് മുകളിലേക്ക് പണപ്പെരുപ്പ നിരക്ക് ഉയരുന്നത്. 

'ഓള്‍ ഇന്ത്യ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് (സിപിഐ) അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 2024 ജൂണ്‍ മാസത്തില്‍ 5.08% ആണ്. ഗ്രാമീണ പ്രദേശങ്ങളില്‍ 5.66% ഉം  നഗരങ്ങളില്‍ 4.39% ഉം ആണ് പണപ്പെരുപ്പ നിരക്ക്,' സ്റ്റാറ്റിറ്റിക്‌സ് & പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം അറിയിച്ചു. 

പണപ്പെരുപ്പ നിരക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) സഹനീയ പരിധിയായ 2-6% പരിധിയില്‍ തന്നെ തുടരുകയാണ്. 

vachakam
vachakam
vachakam

ഭക്ഷ്യവിലപ്പെരുപ്പം ജൂണില്‍ 9.55% ആയി ഉയര്‍ന്നു. മെയ് മാസത്തില്‍ ഇത് 8.69% ഉം 2023 ജൂണില്‍ 4.55% ഉം ആയിരുന്നു. 

ഗ്രാമീണ പണപ്പെരുപ്പം മെയ് മാസത്തിലെ 5.34% ല്‍ നിന്നും 5.66 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. 2023 ജൂണില്‍ 4.78% ആയിരുന്നു റൂറല്‍ ഇന്‍ഫ്‌ളേഷന്‍. നഗര പണപ്പെരുപ്പം മെയ് മാസത്തിലെ 4.21 ശതമാനത്തില്‍ നിന്ന് ജൂണില്‍ 4.39 ശതമാനമായി ഉയര്‍ന്നു. 2023 ജൂണില്‍ 4.96 ശതമാനമായിരുന്നു അര്‍ബന്‍ ഇന്‍ഫ്‌ളേഷന്‍. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam