റിലയൻസ് ഇൻഡസ്ട്രീസ് ഒന്നാം പാദത്തിൽ 11.5 ശതമാനം വരുമാന വളർച്ച രേഖപ്പെടുത്തി

JULY 20, 2024, 11:37 AM

കൊച്ചി/മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഏകീകൃത വരുമാനം 2024 ഏപ്രിൽജൂൺ പാദത്തിൽ 11.5 ശതമാനം ഉയർന്ന് 257,823 കോടി രൂപയായി രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 231,132 കോടി രൂപയായിരുന്നു. ഉയർന്ന എണ്ണവാതക വില, ഈ ബിസിനസുകളിലെ ശക്തമായ വളർച്ച, ഉപഭോക്തൃ ബിസിനസുകളിലെ സ്ഥിരമായ വളർച്ച എന്നിവ വരുമാനത്തിലെ വർദ്ധനവിന് കാരണമായി. 

നികുതിക്കും പലിശയ്ക്കും മുൻപുള്ള ഏകീകൃത വരുമാനം (EBITDA) 2.0% വർധിച്ച് 42,748 കോടി രൂപയായി. 2024 ജൂൺ 30ന് അവസാനിച്ച പാദത്തിലെ മൂലധന ചെലവ് 28,785 കോടിയാണ്.

ആർഐഎല്ലിന്റെ 2024 ജൂൺ 30 ലെ ഏകീകൃത അറ്റ കടം 2024 മാർച്ച് 31 ലെ 116,281 കോടി രൂപയിൽ നിന്ന് 112,341 കോടി രൂപയായി കുറഞ്ഞു.

vachakam
vachakam
vachakam

നിലവിലെ മൂല്യത്തകർച്ച കാരണം നികുതിക്ക് ശേഷമുള്ള റിലയൻസിന്റെ ഏകീകൃത ലാഭം 4.0% കുറഞ്ഞ് 17,448 കോടിയായി.

ദുർബലമായ റിഫൈനിംഗ് മാർജിനുകളും ഇന്ധന ക്രാക്കും ഉയർന്ന മൂല്യത്തകർച്ചയും മൂലം ജൂൺ പാദത്തിലെ അറ്റാദായത്തിൽ 5 ശതമാനം ഇടിവ് രേഖപ്പെടുത്തി. മുൻ വർഷത്തെ 16,011 കോടി രൂപയിൽനിന്ന്  അറ്റാദായം 15,138 കോടി രൂപയായി കുറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam