സാംസങ്ങിൽ അനിശ്ചിതകാല തൊഴിലാളി സമരം; തൊഴിലാളികളുടെ ആവശ്യങ്ങൾ ഇവയാണ് 

JULY 11, 2024, 3:37 PM

ഇലക്‌ട്രോണിക്സ് ഉത്പന്ന നിർമാണ കമ്പനിയായ ദക്ഷിണകൊറിയയിലെ സാംസങ് ഇലക്‌ട്രോണിക്സില്‍ അയ്യായിരത്തിലേറെ തൊഴിലാളികള്‍ വേതനവർധന ആവശ്യപ്പെട്ട് അനിശ്ചിതകാലസമരം തുടങ്ങിയതായി റിപ്പോർട്ട്. തിങ്കളാഴ്ച ആണ് സമരം ആരംഭിച്ചത്. മൂന്ന് ദിവസത്തേക്ക് പ്രഖ്യാപിച്ച സമരമാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത് എന്നാണ് പുറത്തു വരുന്ന വിവരം. 

സാംസങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലാളി സമരമാണിത്. കമ്പനിയുടെ രണ്ടാംപാദ പ്രവർത്തന ലാഭത്തില്‍ വലിയ വർധനവുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടതിന് പിന്നാലെയാണ് സമരപ്രഖ്യാപനം എന്നതാണ് ശ്രദ്ധേയം. 

അതേസമയം ഇത് കമ്പനി അധിതൃതരെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. വേതനവർധന, ജോലിയിലെ കാര്യക്ഷമതയ്ക്ക് അനുസൃതമായ ബോണസ്, യൂണിയന്റെ സ്ഥാപകദിനത്തില്‍ അവധി തുടങ്ങിയവയാണ് സമരംചെയ്യുന്നവരുടെ ആവശ്യങ്ങള്‍.മൂന്നുദിവസത്തെ സമരത്തില്‍ കമ്പനിയുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകാത്തതിനാലാണ് തൊഴിലാളിസംഘടനയായ നാഷണല്‍ സാംസങ് ഇലക്‌ട്രോണിക്സ് യൂണിയൻ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam