അടിച്ചുകേറിവാ! താരിഫ് വർധനയ്ക്ക് പിന്നാലെ ബിഎസ്എൻഎല്ലിലേക് മൊബൈൽ ഉപയോക്താക്കളുടെ കൂട്ടയോട്ടം

JULY 19, 2024, 10:53 AM

മുംബൈ: റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ പ്രമുഖ ടെലികോം കമ്പനികൾ താരിഫ് വർധിപ്പിച്ചതിന് പിന്നാലെ മൊബൈൽ ഫോൺ ഉപയോക്താക്കൾ കൂട്ടതോടെ ബിഎസ്എൻഎല്ലിലേക്ക് മൊബൈൽ നമ്പർ പോർട്ട്‌ ചെയ്യുന്നു. ഇത്തരത്തിൽ 2,50,000 പുതിയ ഉപയോക്താക്കളെ ബിഎൻഎലിന് പുതുതായി ലഭിച്ചുവെന്നാണ് റിപ്പോർട്ട്‌.

ജൂലൈ 3, ജൂലൈ 4 തീയതികളിൽ സ്വകാര്യ ടെലികോം കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവ തങ്ങളുടെ താരിഫ് 11-25 ശതമാനം വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ 'ബിഎസ്എൻഎൽ കി ഘർ വാപ്സി', 'ബോയ്‌കോട്ട്ജിയോ' തുടങ്ങിയ ഹാഷ്‌ടാഗുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡിംഗിൽ വന്നു.ഇതിന് പിന്നാലെയാണ് ബിഎസ്എൻഎല്ലിലേക്കുള്ള കൊഴിഞ്ഞുപോക്ക്.

ദി ഇക്കണോമിക് ടൈംസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ഈ താരിഫ് വർദ്ധനയ്ക്ക് ശേഷം ഏകദേശം 2,50,000 ആളുകൾ മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എംഎൻപി) ഉപയോഗിച്ച് ബിഎസ്എൻഎലിലേക്ക് മാറിയിട്ടുണ്ട്. കുറഞ്ഞ വരുമാനമുള്ള ഉപയോക്താക്കൾക്ക് അവരുടെ താരിഫുകൾ താങ്ങാനാകുന്നതിനാൽ ബിഎസ്എൻഎൽ ഏകദേശം 2.5 ദശലക്ഷം പുതിയ കണക്ഷനുകളും നേടി. 

vachakam
vachakam
vachakam

ഭാരതി എയർടെല്ലിൻ്റെയും വോഡഫോൺ ഐഡിയയുടെയും ഏറ്റവും കുറഞ്ഞ 28 ദിവസത്തെ പ്ലാനിന് 199 രൂപയും റിലയൻസ് ജിയോയിൽ നിന്ന് 189 രൂപയുമാണ്. അതേസമയം, ബിഎസ്എൻഎൽ 108 രൂപ മുതൽ സമാനമായ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.ബിഎസ്എൻഎലിന് 107 രൂപയ്ക്കും 199 രൂപയ്ക്കും ഇടയിൽ നിരവധി പ്രതിമാസ പ്ലാനുകളും അൺലിമിറ്റഡ് ഡാറ്റയും വോയ്‌സ് കോളുകളും ചില OTT ആപ്പുകളും ഉൾപ്പെടുന്ന 229 രൂപയുടെ പ്ലാനും ഉണ്ട്.

രാജ്യത്തെ നാലാമത്തെ വലിയ ടെലികോം കമ്പനിയാണ് ബിഎസ്എൻഎൽ.എന്നാൽ സ്വകാര്യ കമ്പനികളുമായി പൊരുത്തപ്പെടാൻ ഇപ്പോഴും കമ്പനി പാടുപെടുകയാണ്. കമ്പനി ഇതുവരെ 4G റോൾഔട്ട് പൂർത്തിയാക്കിയിട്ടില്ല. മികച്ച വില നൽകിയിട്ടും, 5G ഇൻഫ്രാസ്ട്രക്ചർ ബിഎസ്എൻഎൽ നഷ്‌ടപ്പെടുത്തുന്നുവെന്നതും ശ്രദ്ധേയം. എന്നിരുന്നാലും, അടുത്ത വർഷം മുതൽ 5G സേവനം പുറത്തിറക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. 

ENGLISH SUMMARY: BSNL gained new 2.5lakh customers 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam