അംബാനിയുടെ അടുത്ത ലക്ഷ്യം ഡെക്കാത്‌ലോണ്‍; അണിയറയില്‍ വമ്പന്‍ പദ്ധതികള്‍

JULY 9, 2024, 12:41 PM

മുംബൈ: ഫ്രഞ്ച് ഭീമന്‍ ഡെക്കാത്‌ലോണിനെ വെല്ലുവിളിക്കാന്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് റീട്ടെയില്‍. ഡെക്കാത്ലോണ്‍ മാതൃകയില്‍ സ്പോര്‍ട്‌സ് ഉല്‍പ്പന്നങ്ങളുടെ റീട്ടെയില്‍ ശൃംഖല രാജ്യത്തുടനീളമുള്ള നഗരങ്ങളില്‍ സ്ഥാപിക്കാനാണ് റിലയന്‍സ് പദ്ധതിയിടുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ബ്രാന്‍ഡിനായി മുന്‍നിര നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളില്‍ 8,000 മുതല്‍ 10,000 ചതുരശ്ര അടി സ്ഥലങ്ങള്‍ പാട്ടത്തിന് എടുക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡെക്കാത്‌ലോണ്‍ വിജയിപ്പിച്ച അതേ മാതൃക നടപ്പാക്കാനാണ് പദ്ധതി. 2009 ല്‍ ആണ് ഡെക്കാത്‌ലോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിച്ചത്. 2020 ന് ശേഷം കമ്പനിയുടെ വരുമാനം കുതിക്കുന്ന സാഹചര്യമാണുണ്ടായത്. 2021 ല്‍ 2079 കോടിയും 2022ല്‍ 2936 കോടി രൂപയുമായിരുന്നു വരുമാനം. എന്നാല്‍ അത് 2023 ആകുമ്പോഴേക്കും 3955 കോടിയിലേക്ക് എത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam