'എല്ലാം രാധികയുടെ ഐശ്വര്യം'; അംബാനിയുടെ ആസ്തിയിൽ  25,000 കോടിയുടെ വർദ്ധനവ്

JULY 18, 2024, 1:08 PM

മുംബൈ: കോടികള്‍ ചെലവിട്ട് അനന്ത് അംബാനിയുടെ വിവാഹം നടന്നിട്ട് ദിവസങ്ങള്‍ മാത്രമേ ആകുന്നുളളൂ. വിവാഹത്തിനായി 5000കോടിയോളം രൂപയാണ് അംബാനി ചെലവിട്ടത്. എന്നാൽ ഈ കോടികൾ ചിലവാക്കിയിട്ടും അംബാനിയുടെ സമ്പത്തിൽ ഒട്ടും തന്നെ കുറവ് വന്നിട്ടില്ല എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ആസ്തിയില്‍ 25,000 കോടിയുടെ വർദ്ധനവ് ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബ്ലൂംബെർഗ് ബില്യണയർ സൂചനപ്രകാരം ജൂലായ് അഞ്ചിന് അംബാനിയുടെ ആസ്തി 118 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ ജൂലായ് 12 ആയപ്പോഴേക്കും ഇത് 121 ബില്യണ്‍ ഡോളറായി ഉയർന്നു. ഇതോടെ ആഗോള സാമ്പത്തിക റാങ്കിംഗിലും അംബാനിയുടെ സ്ഥാനം ഉയർന്നിട്ടുണ്ട്. 

നിലവില്‍ ലോകത്തെ ഏറ്റവും ധനികനായ വ്യക്തികളില്‍ മുകേഷ് അംബാനിയുടെ സ്ഥാനം പതിനൊന്നാമതാണ്. നേരത്തേ ഇത് 12 ആയിരുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ മികച്ച പ്രകടനമാണ് അംബാനിക്ക് തുണയായത് എന്നാണ് ലഭിക്കുന്ന വിവരം. അനന്തിന്റെയും രാധികയുടെയും വിവാഹ ദിനത്തില്‍ റിലയൻസ് ഓഹരികളില്‍ ഒരുശതമാനം വർദ്ധനവാണുണ്ടായത്. കഴിഞ്ഞ ഒരുമാസത്തിനിടെ ഓഹരികള്‍ 6.65 ശതമാനമാണ് വർദ്ധിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam