ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍നോയ്ക്കാണ്. ധൈര്യശാലിയായ എഴുത്തുകാരിയെന്നാണ് എണ്‍പത്തിരണ്ടുകാരിയായ ആനിയെ നൊബേല്‍ സമിതി വിശേഷിപ്പിച്ചത്. ആത്മകഥാംശമുളളതാണ് ആനിയുടെ സാഹിത്യ സൃഷ്ടികള്‍. ഒരു മെഡലും 10 മില്യണ്‍ സ്വീഡിഷ് ക്രോണറും (ഏകദേശം 7 കോടി രൂപ) അടങ്ങിയതാണ് പുരസ്‌കാരം.
നൊബേല്‍ സമ്മാനം ഏര്‍പ്പെടുത്തിയ ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷികമായ ഡിസംബര്‍ 10-ന് സ്റ്റോക്ക്ഹോമില്‍ നടക്കുന്ന ഔപചാരിക ചടങ്ങില്‍ ആനി നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങും.
സമൂഹത്തിലെ വര്‍ഗ, ലിംഗ, ഭാഷാ വിവേചനങ്ങളെക്കുറിച്ചുള്ള പരിശോധനയാണ് ആനിയുടെ രചനകളുടെ സവിശേഷതയെന്നും നൊബേല്‍ സമിതി വിലയിരുത്തി. ലളിതമായ രചനാശൈലിയാണ് ആനിയുടെ എഴുത്തുകളുടെ മറ്റൊരു പ്രത്യേകത. ആത്മകഥാപരമായ നോവലുകള്‍ എഴുതാന്‍ തുടങ്ങിയതോടെ ഫിക്ഷണല്‍ എഴുത്തുകള്‍ ഉപേക്ഷിക്കുകയായിരുന്നു.
പുരസ്‌കാര യോഗ്യതാപട്ടികയില്‍ പലവട്ടം ഇടംപിടിച്ച പേരാണ് ആനിയുടേത്. 119 സാഹിത്യ പുരസ്‌കാര ജേതാക്കളാണ് നോബേലിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളത്. ഈ അഭിമാനകരമായ നേട്ടം കൈവരിക്കുന്ന പതിനേഴാമത്തെ വനിത കൂടിയാണ് ആനി.
ഇരുപതിലധികം പുസ്തകങ്ങള്‍ ആനി സ്വന്തം തൂലികയില്‍ എഴുതിയിട്ടുണ്ട്. എഴുത്തുകാരിയുടെ ജീവിതത്തിലും ജീവിത പരിസരങ്ങളിലുമുള്ള സംഭവങ്ങളാണ് ഇവയില്‍ പലതിന്റെയും പശ്ചാത്തലം. ലൈംഗിക ബന്ധങ്ങള്‍, ഗര്‍ഭച്ഛിദ്രം, രോഗം, മാതാപിതാക്കളുടെ മരണം എന്നിവയെല്ലാം ആനിയുടെ രചനകള്‍ക്ക് പശ്ചാത്തലമായിട്ടുണ്ട്. 1974ല്‍ ഇറങ്ങിയ ക്ലീന്‍ഡ് ഔട്ടാണ് ആദ്യ കൃതി. എ വുമണ്‍സ് സ്റ്റോറി, എ മാന്‍സ് പ്ലേസ്, സിമ്പിള്‍ പാഷന്‍ തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികള്‍.
നൊബേല്‍ പുരസ്‌കാരം ഏറെ സന്തോഷവും കൂടുതല്‍ ഉത്തരവാദിത്വവും നല്‍കുന്നതുമാണെന്നായിരുന്നു പുരസ്‌കാര വാര്‍ത്ത അറിഞ്ഞതിനു ശേഷം ആനിയുടെ പ്രതികരണം. അഭയാര്‍ഥികളുടെയും പ്രവാസികളുടെയും ദുരവസ്ഥ, കൊളോണിയലിസം, വംശീയത എന്നിവയിലൂന്നി രചനകള്‍ നടത്തുന്ന ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍റസാഖ് ഗുര്‍നയ്ക്കാണ് കഴിഞ്ഞ വര്‍ഷം സാഹിത്യ നൊബേല്‍ ലഭിച്ചത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1