പെന്റഗണിനേക്കാള്‍ 10 മടങ്ങ് വലിപ്പമുള്ള സൈനിക കമാന്‍ഡ് സെന്റര്‍ നിര്‍മ്മാണം നടത്താന്‍ ഒരുങ്ങുകയാണ് ചൈന. തലസ്ഥാനമായ ബീജിങ്ങിന് സമീപത്താണ് ബെയ്ജിങ് മിലിറ്ററി സിറ്റി എന്ന് പേരിട്ടിരിക്കുന്ന പുതിയ കേന്ദ്രം നിര്‍മ്മിക്കുന്നത്. 15 ഏക്കര്‍ വ്യാപ്തയില്‍ ഭൂഗര്‍ഭ സൗകര്യങ്ങളും തുരങ്കങ്ങളും ഉള്ള വന്‍ സൈനിക കേന്ദ്രമാണ് ഒരുങ്ങുന്നത്. തായ്വാന്‍ പിടിച്ചടക്കാനും യുഎസ് സൈനിക മേധാവിത്വത്തെ വെല്ലുവിളിക്കാനുമുള്ള നീക്കങ്ങള്‍ക്കിടയിലാണ് ചൈന സൈനിക കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടിയതെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ വര്‍ഷം പകുതിയോടെയാണ് സൈനിക കേന്ദ്രത്തിന്റെ നിര്‍മ്മാണം ചൈന ആരംഭിച്ചത്. അത്യാധുനിക സംവിധാനങ്ങളാണ് മിലിറ്ററി സിറ്റിയില്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ വെസ്റ്റേണ്‍ ഹില്‍സിലാണ് ചൈനയുടെ പ്രധാന കമാന്റ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്. ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ചതാണ് ഇത്.
ആണവ യുദ്ധം പോലൊരു സാഹചര്യം വന്നാല്‍ ചൈനീസ് പ്രസഡന്റ് അടക്കമുള്ളവര്‍ക്ക് സുരക്ഷിതമായി മാറാനുള്ള സ്ഥലം എന്ന നിലയ്ക്കാണ് പുതിയ കേന്ദ്രം വികസിപ്പിക്കുന്നത്. ആണവ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കൂടുതല്‍ സജ്ജമായിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ നീക്കമെന്ന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും മുന്‍ സിഐഎ ഉദ്യോഗസ്ഥരും പറഞ്ഞു.
100 ക്രെയിനുകള്‍, ആഴത്തിലുള്ള ഭൂഗര്‍ഭ തുരങ്കങ്ങള്‍, വലിയ കോണ്‍ഗ്രീറ്റ് ഘടനകള്‍ എന്നിവയെല്ലാം നിര്‍മ്മാണ കേന്ദ്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം പുതിയ കേന്ദ്രം സംബന്ധിച്ച് ചൈന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പുതിയ കേന്ദ്രത്തിലേക്ക് ഡ്രോണുകള്‍ക്ക് നിയന്ത്രണമുണ്ട്. ഫോട്ടോഗ്രാഫിയും അനുവദിച്ചിട്ടില്ല.
ആണവായുധ ശേഷി പതിമടങ്ങ് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നതെന്നാണ് യുഎസ് നല്‍കുന്ന മുന്നറിയിപ്പ്. 2035 ഓടെ 1,500 പ്രവര്‍ത്തനക്ഷമമായ ആണവായുധങ്ങള്‍ വാങ്ങാനാണ് ചൈനയുടെ പദ്ധതിയെന്നും പെന്റഗണ്‍ പറയുന്നു. അടിച്ചാല്‍ തിരിച്ചടിയെന്നതാണ് ചൈനയുടെ തന്ത്രം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ യുഎസ് അടിച്ചാല്‍ തിരിച്ചടിക്കുന്നത് തിരിച്ചടിക്കുകയെന്നത് ചൈനയെ സംബന്ധിച്ച് എളുപ്പമല്ല. അതിനാല്‍ യുഎസ് ആണവാക്രമണത്തിന് ഒരുങ്ങിയാല്‍ അതേ നിലയില്‍ തന്നെ പ്രതികരിക്കാനുള്ള ശക്തി ആര്‍ജിക്കുകയെന്നതാണ് ചൈനയുടെ ഇപ്പോഴത്തെ ലക്ഷ്യം. ആണവായുധം എന്നത് ചൈനയുടെ പ്രഖ്യാപിത നയമല്ലെന്നും ആക്രമണം ഉണ്ടായേല്‍ തിരിച്ചടിക്കുകയേ ഉള്ളൂവെന്നതാണ് നേരത്തേ ചൈന വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോഴത്തെ ചൈനയുടെ നീക്കങ്ങള്‍ ലോകത്തിന് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1